Skip to content

chithrodayamflashnews.com

November 28, 2026 7:40 am

മറ്റൊരു കഥയുടെ ഒടുക്കം

ഒരിക്കലൊരു
പ്രണയം തളിരിട്ടു
അക്ഷരങ്ങള്‍ ചവച്ചുതുപ്പിയ
വാക്കുകളില്‍ അവ
ശ്വാസമെടുക്കാന്‍ കഴിയാതെ
കുഴഞ്ഞു.

ദീര്‍ഘനേരമായി
പ്രണയവര്‍ണ്ണങ്ങള്‍ ചികയുന്ന
ഏതോ ചിറകില്ലാത്ത പക്ഷി
സമയസൂചിത്തുമ്പില്‍
പതിഞ്ഞിരുന്നു.

മോഹത്തിന്
വേനലിന്റെ നിറം നല്‍കി
കാറ്റും പറയാതെ
പടിയിറങ്ങി.

മധുരമെന്ന് കരുതി
നുകര്‍ന്നതില്‍
വിഷമെന്നറിയാതെ
ചിരി തൂകി മണ്ണും.

തളിരിട്ടതില്‍
പലതും പൂക്കാതെ
അടര്‍ന്നതിനൊരു
കരണമുണ്ടെന്ന്
ഏതോ ശലഭം
മൂളി മാഞ്ഞു.

 

2 Comments
venu kallar December 3, 2025
| |

വ്യത്യസ് തഭാവന,അഭിനന്ദനങ്ങൾ 

Roy sabu December 3, 2025
| |

കൊള്ളാം ❤️❤️❤️

Whatsapp Image 2024 04 01 At 18.33.29 B82062e6