Skip to content

chithrodayamflashnews.com

November 28, 2026 7:28 am

കണ്ടെത്തല്‍

ഇനിയും കടല്‍ കരയും
നാവുണങ്ങും
വരണ്ട ചുണ്ടില്‍
രക്തപ്പാടുകള്‍ കാണാം.

മുറിവുണങ്ങിയ തിരുനെറ്റിയില്‍,
ചൂടുപാകിയ കവിള്‍ത്തടത്തില്‍,
പകുതിയറ്റ വിരല്‍ത്തുമ്പില്‍,
രക്തച്ചിത്രമെഴുതിയ
വര്‍ണ്ണനകള്‍
കാണാം.

ജന്മം കഴിച്ചു തീര്‍ത്ത
എച്ചില്‍ കൂനകളില്‍
മരണം പരതുന്നതു
കാണാം.

ദൂരമുണ്ട്.
രണ്ടറ്റങ്ങള്‍ തമ്മിലുള്ള
അകലമുണ്ട്.
രണ്ടു തൂവലുകള്‍ തമ്മിലുള്ള
ചേര്‍ച്ചയുണ്ട്.
രണ്ടു മിഴികള്‍ തമ്മിലുള്ള
മതിലുണ്ട്.

മരിച്ചതിനുശേഷം
ജീവിച്ച ഒരുവന്റെ
കണ്ടെത്തലുകളെന്നു
പറഞ്ഞുതീര്‍ക്കരുത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6