2023 | മാർച്ച് 18|ശനി

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2022-23 വർഷത്തെ എ. അയ്യപ്പൻ സ്മാരക പുരസ്ക്കാരത്തിന് പടവിൽ സമ്പത്തിന്റെ ” ആരുടേതാണീ ഇന്ത്യ ” എന്ന കവിതാ സമാഹാരം അർഹമായി.
മാർച്ച് 26 ആം തീയതി, ഞായറാഴ്ച തിരുവനന്തപുരം YMCA ഹാളിൽ വെച്ച്, നിരവധി പ്രമുഖ കലാ സാഹിത്യ സാംസ്ക്കാരിക നേതാക്കൾ പങ്കെടുക്കുന്ന ട്രസ്റ്റ് ന്റെ വിപുലമായ വാർഷികാഘോഷ ചടങ്ങിൽ വെച്ച് തളിപ്പറമ്പ സ്വദേശിയായ പടവിൽ സമ്പത്തിന് പ്രസ്തുത പുരസ്ക്കാരം നൽകപ്പെടുന്നതാണ്.
ആദ്യ കവിത സമാഹാരമായ
” ആരുടേതാണീ ഇന്ത്യ ” ഇടശ്ശേരി സ്മാരക പുരസ്ക്കാരവും ,
ലൈഫ് സ്ക്കിൽ ട്രെയിനിങ്ങ് മേഖലയിലെ സൗജന്യ സേവനം പരിഗണിച്ച് ഭാരത് സേവക് സമാജ് നാഷണൽ അവർഡും നേടിയിട്ടുണ്ട്.
2022 ഒക്ടോബർ 2 ന് സ്വന്തം വിവാഹ വേദിയിൽ വച്ച് പ്രകാശനം ചെയ്ത കവിതാ സമാഹാരം അഞ്ച് മാസം പിന്നിടുമ്പോൾ രണ്ടാം പതിപ്പിന് തയ്യാറെടുക്കുകയാണ്.
No Comment.