കവിത

മമ മാനസദേവി ജഗദംബികേ…
മംഗളരൂപിണി മൂകാംബികേ….
നീയെന്നിൽ നിറയും
സ്വരപല്ലവി….
നീയെന്നിൽ നിറയും
ഗാനസ്വരൂപിണി…
അഭീഷ്ഠവരദായികേ ശരണം….
അമ്മേ ശരണം… ദേവീ ശരണം…
സർവ്വമംഗളേ… ശരണം..(2)
(മമ……….)
ആദ്യവെള്ളിയാഴ്ച നോമ്പുനോറ്റു
തിരുസവിധത്തിൽ ഞാൻ വന്നിടുമ്പോൾ… (2)
അമ്മതൻ തൃപ്പാദം കണ്ടുതൊഴാൻ
അടിയനനുഗ്രഹമേകിടണേ… (2)
അമ്മേ… ശരണം.. ദേവീ ശരണം…
അഖിലവരദേ… ശരണം.. ശരണം (2)
(മമ………)
ഇന്നോളം ഞാൻ ചെയ്ത പുണ്യപാപങ്ങളെ
നിൻതിരുമുന്നിൽ അർപ്പിച്ചിടുന്നേൻ…(2)
വേവുന്ന മനസ്സിനും കുളിരേകിടും
വാണീദേവീ വരദായനി…
എന്റെ ചോറ്റാനിക്കരയമ്മേ ജഗദീശ്വരി….
അമ്മേ ശരണം.. ദേവി ശരണം…
സുകൃതസ്വരൂപിണി.. ശരണം.. ശരണം…
(മമ………..)

No Comment.