കര്‍ണാടകയിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ഓട്ടോഡ്രൈവറാണ് കാവേരി. ഒരു ദരിദ്ര കുടുംബത്തില്‍ സ്റ്റാനി ഡിസൂസ എന്ന പേരിലായിരുന്നു വളര്‍ന്നത്. കൗമാരപ്രായത്തില്‍ ഹോട്ടലുകളില്‍ ജോലിക്ക് പോയിത്തുടങ്ങി. തന്നില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നെങ്കിലും പരമ്പരാഗത രീതികളെ പിന്തുടരുന്ന സമൂഹത്തില്‍ അവള് തെറ്റിധരിക്കപ്പെട്ടു. ഒടുവില്‍ വീടുവിട്ടിറങ്ങി. ബസ്റ്റാന്റുകളിലായിരുന്നു ഉറക്കം. സ്വന്തം സത്വം തിരിച്ചറിഞ്ഞ ശേഷം ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂട്ടിയുമായി പരിചയപ്പെട്ടപ്പോള്‍ അവര്‍ക്കൊപ്പം ബംഗളൂരുവിലെത്തി. അവിടെ ലൈംഗിരത്തൊഴിലാളിയായും ഭിക്ഷയെടുത്തും നടന്നു. ആരും ജോലി നല്കാത്തതിനാല് ഓട്ടോഡ്രൈവറാകാന് തീരുമാനിച്ചു. പിന്നീട് ജന്മനാട്ടില് തിരിച്ചെത്തി. സ്വന്തമായി ഒരു വീട് പോലും വാങ്ങിയ കാവേരി ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്ക് അഭിമാനവും പ്രചോദനവുമാണ്
അന്ന് ഭിക്ഷാടനം നടത്തിയും ലൈംഗികതൊഴിലാളിയായും ജീവിച്ചു; ഇന്ന് ഓട്ടോഡ്രൈവറായി- ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്ക് അഭിമാനമായി കാവേരി
https://shorturl.fm/SycAD