2023 | മാർച്ച് 19|ഞായർ |

മാർച്ച് 26ന് തിരുവനന്തപുരം YMCA ഹാളിൽ വച്ച് നടത്തുന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് പുരസ്കാരം സമ്മാനിക്കും. കൊല്ലം ജില്ലയിലെ ചിതറയിൽ സ്വദേശം.മലയാളത്തിൽ ബിരുദാനന്തര ബിരുദം. സ്കൂൾതലം മുതൽ കവിതകളും കഥകളും എഴുതിത്തുടങ്ങി. പത്രമാധ്യമങ്ങളിൽ നിരവധി കവിതകൾ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. സ്റ്റേറ്റ് തലംവരെയുള്ളകവിതാമത്സരങ്ങളിൽസമ്മാനാർഹയായിട്ടുണ്ട്.ആകാശവാണിയിലും ദൂരദർശനിലും സാഹിത്യ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. സമന്വയം കാവ്യ പ്രതിഭാ പുരസ്കാരവും പരസ്പരം മാസികയുടെ മാടക്കാലിൽ കൃഷ്ണൻ സ്മാരക സഹിത്യ പുരസ്കാരവും നവോത്ഥാന സംസ്കൃതിയുടെ ചങ്ങമ്പുഴ സാഹിത്യ പുരസ്കാരവും മലയാളം ന്യൂസിന്റെ ഒഎൻവി കാവ്യ രത്നം പുരസ്കാരവും ദേശീയ അമൃത് പുരസ്കാരവും തുടങ്ങി ഒട്ടനവധി ആദരവുകളും മറ്റ് അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. എഴുത്തും വായനവും തന്നെയാണ് ഇഷ്ട വിനോദം. ഒപ്പം യാത്രകളും ഇഷ്ടപ്പെടുന്നു. ആദ്യത്തെ കവിതാ സമാഹാരമാണ് പ്രതി 201.

No Comment.