
നടവഴികഹലത്രയോ താണ്ടി.
ഇരുളും പകലും എത്രയോ കടന്നു.
പാദങ്ങള്‍ എത്രയോ നൊന്തു.
ഇടവഴികള്‍ പലതും കണ്ടു.
കൊടുമുടികള്‍ തലയുയര്‍ത്തി നിന്നു.
നെഞ്ചകം കൊതിച്ചു..
നേട്ടങ്ങള്‍.. മോഹസ്വപ്നങ്ങള്‍.
ദിക്കറിയാതെ ദിശയറിയാതെ
കാലമേറെ പോകെയൊരുനാള്.
ഒരുവേളയില്‍ പ്രതീക്ഷയൊപ്പം കൂടി.
ഒടുവില്‍ ഞാനെന്റെ പതാകയുയര്‍ത്തി നില്‍ക്കേ,
പിന്നിട്ട വഴികള്‍ പലതും വിസ്മരിക്കപ്പെട്ടു.
നേട്ടങ്ങള്‍ കോട്ടങ്ങള്ക്കിടം നല്‍കുംമുമ്പ്.
പിന്നിട്ട വഴികളിലൂടെ തിരികെ നടക്കണം.
എവിടെയൊ നഷ്ടമായ മാനസംതേടി…
പുതിയ പാത പതിനായിരങ്ങള്‍ക്കായി ഒരുക്കണം.
ഞാന്‍ നടന്നവഴികളിലുടനീളം
കനല്കീറുകള് ഇന്നുമുണ്ട്.
ഇടവഴികളില്‍, ഇരുള്‍ക്കാട്ടില്‍
ഭയമിന്നുമാരെയൊ കാത്തുകിടക്കുന്നു.
നേട്ടങ്ങള്‍ നിലനില്ക്കാനായി
വഴികള്‍ വീണ്ടും പലതായി പിരിഞ്ഞു.
ഞാന്‍ നടന്നവഴികളില്‍
കാണാകാഴ്ചകളിനിയുമേറെയുണ്ട്.

No Comment.