Skip to content

chithrodayamflashnews.com

November 29, 2026 9:06 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി; താറാവുകളും കോഴികളും കൂട്ടത്തോടെ ചത്തു

ആലപ്പുഴ, കോട്ടയം ജില്ലകളുടെ വിവിധ ഭാ​ഗങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു.ആലപ്പുഴയിൽ നെടുമുടി, ചെറുതന, കരുവാറ്റ കാർത്തികപ്പള്ളി, അമ്പലപ്പുഴ സൗത്ത്, പുന്നപ്ര സൗത്ത്, തകഴി, പുറക്കാട് എന്നിവിടങ്ങളിലാണ് പക്ഷിപ്പനി പടർന്നിരിക്കുന്നത്.
താറാവുകളിലും കോഴികളിലും രോഗം സ്ഥിരീകരിച്ചതായി മൃഗസംരക്ഷണവകുപ്പ്‌ അധികൃതർ പറഞ്ഞു. കുമാരപുരം പഞ്ചായത്തിലും ഭീഷണിയുണ്ട്‌. കോട്ടയത്ത് കുറുപ്പന്തറ, കല്ലുപുരയ്ക്കൽ, വേലൂർ എന്നിവിടങ്ങളിൽ പക്ഷിപ്പനി പടരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഭോപ്പാലിലെ ലബോറട്ടറിയിൽ നിന്നുള്ള പരിശോധനാ ഫലങ്ങൾ വന്നതോടെയാണ് രണ്ട് ജില്ലകളിലും പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്പാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. പകർച്ചവ്യാധിയുടെ തീവ്രത മൃഗസംരക്ഷണ വകുപ്പ് വിലയിരുത്തി വരികയാണെന്ന് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. കോഴി ഉൽപ്പന്നങ്ങളുടെ ഉപഭോഗത്തിന് ഇതുവരെ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നും ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ക്രിസ്മസ്, പുതുവത്സര സീസണുകളിൽ സാധാരണയായി വിൽപ്പന വർദ്ധിക്കുന്നതിനാൽ നിലവിലെ സാഹചര്യം കർഷകരെ സാരമായി ബാധിച്ചേക്കാം. ആലപ്പുഴ ജില്ലയിൽ ഇതുവരെ 20,000 ലേറെ താറാവുകളും കോഴികളും ചത്തു. ഇറച്ചിക്കോഴികളിൽ ഇതുവരെ പ്രശ്‌നമൊന്നും കണ്ടെത്തിയിട്ടില്ല. ദേശാടനപ്പക്ഷികളിൽനിന്നാണ്‌ രോഗബാധയുണ്ടാകുന്നതെന്നാണ്‌ നിഗമനം. ഇതേപ്പറ്റി കൂടുതൽ പരിശോധനകൾ നടന്നുവരികയാണ്‌.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6