Skip to content

chithrodayamflashnews.com

November 29, 2026 9:10 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

അമ്മച്ചിയുടെ ആഗ്രഹം നടന്നു – ബിനീഷ് ബാസ്റ്റിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. താര റെജി ജോണാണ് പ്രതിശ്രുത വധു.

ബിനീഷിനും താരക്കും ഹൃദയം നിറഞ്ഞ ആശംസകൾ.

ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ എത്തിയ താരമാണ് ബിനീഷ്. മോഹൻലാൽ ചിത്രം എയ്ഞ്ചൽ ജോൺ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട് ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി. സ്റ്റാർ മാജിക് ഷോയിലും ബിനീഷ് ഉണ്ടായിരുന്നു. നടൻ വിജയ് യോടൊപ്പം തെരി സിനിമയിലും അഭിനയിച്ചു.

ഇപ്പോഴിതാ താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. അടൂർ സ്വദേശിയായ താര റെജി ജോണാണ് വധു. നാലഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇപ്പോൾ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്നത്‌. തന്റെ അമ്മ പള്ളിയിൽ പോവുന്നത് തന്നെ തന്റെ വിവാഹം നടക്കാൻ വേണ്ടിയാണ് എന്നാണ് മുൻപ് ബിനീഷ് പറഞ്ഞിരുന്നത്. താരം തന്നെയാണ് വിവാഹനിശ്ചയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചത്.

“ടീമേ..
ഞങ്ങളുടെ മനസമ്മതം കഴിഞ്ഞിട്ടാ.. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണം സ്നേഹത്താൽ കോർക്കപ്പെട്ട്, വിധിയാൽ അനുഗ്രഹിക്കപ്പെട്ട് — ഞങ്ങൾ വിവാഹിതരാകുന്നു

ഇങ്ങനെയാണ് ബിനീഷ് കുറിച്ചത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6