ബിനീഷിനും താരക്കും ഹൃദയം നിറഞ്ഞ ആശംസകൾ.
ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ എത്തിയ താരമാണ് ബിനീഷ്. മോഹൻലാൽ ചിത്രം എയ്ഞ്ചൽ ജോൺ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട് ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി. സ്റ്റാർ മാജിക് ഷോയിലും ബിനീഷ് ഉണ്ടായിരുന്നു. നടൻ വിജയ് യോടൊപ്പം തെരി സിനിമയിലും അഭിനയിച്ചു.
ഇപ്പോഴിതാ താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. അടൂർ സ്വദേശിയായ താര റെജി ജോണാണ് വധു. നാലഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇപ്പോൾ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്നത്. തന്റെ അമ്മ പള്ളിയിൽ പോവുന്നത് തന്നെ തന്റെ വിവാഹം നടക്കാൻ വേണ്ടിയാണ് എന്നാണ് മുൻപ് ബിനീഷ് പറഞ്ഞിരുന്നത്. താരം തന്നെയാണ് വിവാഹനിശ്ചയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചത്.
“ടീമേ..
ഞങ്ങളുടെ മനസമ്മതം കഴിഞ്ഞിട്ടാ.. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണം സ്നേഹത്താൽ കോർക്കപ്പെട്ട്, വിധിയാൽ അനുഗ്രഹിക്കപ്പെട്ട് — ഞങ്ങൾ വിവാഹിതരാകുന്നു
ഇങ്ങനെയാണ് ബിനീഷ് കുറിച്ചത്.
No Comment.