Skip to content

chithrodayamflashnews.com

November 28, 2026 7:36 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഇന്ന് വസന്തപഞ്ചമി സരസ്വതീ പൂജ ദിനം

(മാഘമാസത്തിലെ വെളുത്തപക്ഷത്തിലെ അഞ്ചാം നാൾ)

ഇതിന് ശ്രീപഞ്ചമി എന്നും പേരുണ്ട്. മാഘമാസത്തിലെ വെളുത്തപക്ഷത്തിലെ അഞ്ചാം നാൾ – പഞ്ചമി- ആണ്‌ ശ്രീ പഞ്ചമിയായും വസന്ത പഞ്ചമിയായും സരസ്വതി പഞ്ചാമിയായും ആഘോഷിക്കുന്നത്‌. വിദ്യാരംഭത്തിന്റെ- – സരസ്വതീ പൂജയുടെ – ദിവസമാണ്‌ വസന്ത പഞ്ചമി. പതംഗങ്ങളുടെ ഉത്സവമായും ഇത്‌ കൊണ്ടാടാറുണ്ട്‌. ശകവർഷത്തിലെ മാഘമാസത്തോടെയാണ്‌ ശിശിര ഋതുവിന്റെ തുടക്കം . ജനുവരി അവസാനമാണ്‌ ഋതു പരിവർത്തനം. ശിശിരാരംഭത്തിലെ ശുക്ലപക്ഷ പഞ്ചമി നാളാണ്‌ വസന്തപഞ്ചമി എന്നറിയപ്പെടുന്നത്‌. ഇത് ഫെബ്രുവരി ആദ്യ പകുതിയിലാണ് സാധാരണ വരുക.മാർച്ച്‌അവസാനത്തോടെ മാത്രമേ വസന്ത ഋതു തുടങ്ങുകയുള്ളൂ .

വസന്തപഞ്ചമി ആഘോഷത്തിനായി സരസ്വതീദേവിയുടെ രുപം കൽക്കത്തയിൽ
പ്രാധാന്യം
ശ്രീ പഞ്ചമി യെന്ന വസന്ത പഞ്ചമി ഹിന്ദുക്കളുടെ വിദ്യാരംഭദിവസമാണ്‌. ഇന്ത്യയിലെങ്ങും വസന്ത പഞ്ചമിക്ക്‌ കുട്ടികളെ ആദ്യാക്ഷരം തുടങ്ങിക്കുകയും സവിശേഷ സരസ്വതീ പൂജകൾ നടത്തുകയും ചെയ്യുന്നു. കേരളം മാത്രമാണ്‌ അപവാദം. ഇവിടെ വിജയദശമി നാളിലാണ്‌ വിദ്യാരംഭം.

പ്രകൃതിയിലെ പുതു മുളകളുടെ കാലമാണ്‌ വസന്തം.ശിശിരത്തിൽ ഇല പൊഴിയുന്ന മരങ്ങളിൽ പുതിയ നാമ്പുകളും മുകുളങ്ങളും ഉണ്ടാവുന്നു. മാവുപോലുള്ള മരങ്ങൾ ഫലസമൃദ്ധിക്കായി സജ്ജമാവുന്നു. ഇതേ പോലെ വസന്താരംഭത്തിൽ ബുദ്ധിയിൽ അറിവിന്റെ പുതു മുകുളങ്ങൾ ഉണ്ടാവുന്നു എന്നാണ്‌ വിശ്വാസം.

കേരളത്തിൽ

കേരളത്തിൽ നവരാത്രിക്കാലത്ത്‌ നടത്തുന്ന സരസ്വതീപൂജയും ആഘോഷങ്ങളും വസന്തപഞ്ചമിനാളിൽ നടക്കുന്നു എന്ന്‌ സാമാന്യമായി പറയാം. പുസ്തകങ്ങളും പേനയും തൊഴിലുപകരണങ്ങളും പൂജക്ക്‌ വെക്കുന്നു. സംഗീതജ്ഞൻമാർ സംഗീത ഉപകരണങ്ങൾ സരസ്വതിയുടെ കാൽക്കൽ വെച്ച്‌ പൂജിക്കുന്നു.

കവികളുടെ പ്രിയപ്പെട്ട ദിനങ്ങളിൽ ഒന്നായ വാസന്ത പഞ്ചമിയും ഇതേ ദിവസം തന്നെ ആണെന്ന് കരുതപ്പെടുന്നു . അനുരാഗത്തില് ‍ചന്ദ്രനുള്ള പ്രാധാന്യം ഈ ദിവസത്തെ പ്രണയവുമായി കവികൾക്ക് പ്രിയപ്പെട്ടതാക്കുന്നു .

പഞ്ചാബിൽ

പഞ്ചാബിലിത്‌ കടുക് പൂക്കൾ വിരിഞ്ഞ് വയലുകൾ മഞ്ഞയാവുന്ന കാലമാണ്‌. അതുകൊണ്ട്‌ പഞ്ചാബികൾ ഈ ദിവസം മഞ്ഞ വസ്ത്രമണിയുന്നു. വിഭവ സമൃദ്ധമായ സദ്യയും ഉണ്ടാക്കുന്നു.ഉത്തരേന്ത്യയിൽ പട്ടം പറത്തൽ നടക്കുന്നത്‌ ഈ ദിവസമാണ്‌.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6