Skip to content

chithrodayamflashnews.com

Asnap 1409

ലോക അർബുദദിനം(ഫെബ്രുവരി -4)

അർബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തി, അർബുദരോഗം മുൻകൂട്ടി കണ്ടുപിടിക്കാനും, പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലെക്കുമായി , എല്ലാ വർഷവും ഫെബ്രുവരി 4, ലോക അർബുദദിനമായി ആചരിക്കപ്പെടുന്നു. അർബുദത്തിനെതിരെ 120 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന 470 സംഘടനകളുടെ കൂട്ടായ്മയായ ” ദി ഇന്റർനാഷണൽ യുണിയൻ എഗൈന്സ്റ്റു കാൻസർ” (The International Union Against Cancer : UICC], ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു .

ആരംഭം

രണ്ടായിരാമാണ്ടിലെ പാരിസ് ചാർട്ടറിലെ ആഹ്വാനമനുസ്സരിച്ച്, “ദി ഇന്റർനാഷണൽ യുണിയൻ എഗൈന്സ്റ്റു കാൻസർ”, 2005 ൽ, ലോക അർബുദവിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. പാരിസ് ചാർട്ടർ ആണ്, എല്ലാ തുടർ വർഷങ്ങളിലെയും ഫെബ്രുവരി നാല് , ലോക അർബുദദിനമായി തെരഞ്ഞെടുത്തത്. 2006 മുതൽ ലോക അർബുദദിന പ്രവർത്തനങ്ങൾ , വിവധ പങ്കാളികൾ, ലോകാരോഗ്യ സംഘടന, ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി , മറ്റു അന്തർദേശീയ സംഘടനകൾ എന്നിവയുമായി ഒത്തുചേർന്നു ഏകോപിപ്പിക്കുന്നത്, ദി ഇന്റർനാഷണൽ യുണിയൻ എഗൈന്സ്റ്റു കാൻസർ ആണ്.

അർബുദത്തിനെതിരെ ആരോഗ്യ ശീലങ്ങൾ

പുകവിമുക്ത പരിസ്സരം കുട്ടികൾക്ക് നൽകുക
ശാരീരികമായി പ്രവർത്തനനിരതനായി, സമീകൃത, ആരോഗ്യദായകമായ ആഹാരം ശീലമാക്കി അമിതവണ്ണം ഒഴിവാക്കുക.
കരളിലും ഗർഭാശയത്തിലും അർബുദം ഉണ്ടാക്കുന്ന വൈറസ് നിയന്ത്രണ പ്രതിരോധ കുത്തിവെപ്പുകളെ ക്കുറിച്ച് പഠിക്കുക.
അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക .
ഇത്തരത്തിലുള്ള ആരോഗ്യ ശീലങ്ങൾ പാലിച്ച്‌ നാൽപ്പതു ശതമാനം അർബുദങ്ങളും തടയാം.

2008 മുതലുള്ള അർബുദദിന വിഷയങ്ങൾ

2008 : കുട്ടികൾക്കും ചെറുപ്പക്കാർക്കും പുകരഹിത പരിസരം

2009 : ആരോഗ്യ ദായകമായ ഭക്ഷണത്തോടൊപ്പം ഉർജസ്വലമായ സമീകൃത ജീവതശൈലി പ്രോത്സാഹനം

2010 : അർബുദം ഉണ്ടാക്കുന്ന വൈറസുകൾക്കെതിരെ ഉള്ള വാക്സിൻ പഠനം.

2011 : അൾട്രാ വയലെറ്റ് രശ്മികൾ ഒഴിവാക്കുവാൻ അമിത സൂര്യതാപം ഏൽക്കാതിരിക്കുവാൻ കുട്ടികളെയും ചെറുപ്പക്കാരെയും പഠിപ്പിക്കണം.

2012 : ഒരുമിച്ചാൽ അത് സാധിക്കും

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6