Skip to content

chithrodayamflashnews.com

November 29, 2026 8:55 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

രണ്ടാനമ്മയുടെ ക്രൂ.ര.തയിൽ അഞ്ചുവയസുകാരി മരിക്കുമ്പോൾ സ്വകാര്യ ഭാഗങ്ങൾ പൊള്ളലേറ്റ് മലമൂത്രവിസർജനം ചെയ്യാൻ പോലുമാവാത്ത അവസ്ഥയായിരുന്നു , അവളുടെ കുഞ്ഞുവയറ്റിലുണ്ടായിരുന്നത് രണ്ടാഴ്ച മുൻപ് കഴിച്ച മാമ്പഴത്തിന്റെ അവശിഷ്ടങ്ങൾ..അതിഥി എന്ന അഞ്ചുവയസുകാരി അനുഭവിച്ചത് അറിഞ്ഞാൽ കണ്ണ് നിറയും

അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂ.ര.ത മൂലം അഞ്ചരവയസുകാരി അതിഥി കൊ.ല്ല.പ്പെടുമ്പോൾ രണ്ടാഴ്ച മുൻപ് കഴിച്ച മാമ്പഴത്തിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് അവളുടെ വയറ്റിലുണ്ടായിരുന്നത് . സ്വകാര്യ ഭാഗങ്ങൾ എല്ലാം തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചിരുന്നു . ദേഹം മുഴുവൻ മ.ർ.ദിച്ചതിന്റെ പാടുകൾ ..അവസാന നാളുകളിൽ മലമൂത്ര വിസർജനം ചെയ്യാൻ പോലും ആ കുഞ്ഞിന് സാധിക്കാത്ത അവസ്ഥയായിരുന്നു.. ഒരു അഞ്ചരവയസുകാരി കടന്നുപോയ ക്രൂ.ര.തകളെക്കുറിച്ച് പുറംലോകം അറിഞ്ഞപ്പോൾ ആ കുരുന്ന് ക്രൂ.ര.തകൾ നിറഞ്ഞ ഈ ലോകത്തുനിന്ന് യാത്രയായിരുന്നു..

2013 ലാണ് സംഭവം നടക്കുന്നത് .തട്ടേക്കാട് ഇല്ലത്ത് സുബ്രമണ്യൻ നമ്പൂതിരിയുടെയും ശ്രീജ അന്തർജ്ജനത്തിന്റെയും മകളായിരുന്നു അതിഥി എസ് നമ്പൂതിരി . ‘അമ്മ ശ്രീജ വാഹനാപകടത്തിൽ മരണപ്പെട്ട് 6 മാസം കഴിഞ്ഞപ്പോൾ ആൾമാറാട്ടത്തിലൂടെ ദേവിക എന്ന പേരിലെത്തിയ റംല ബീഗത്തെ സുബ്രമണ്യൻ വിവാഹം കഴിക്കുന്നത്. അമ്മയെ നഷ്ടപെട്ട മക്കൾക്ക് റംല നല്ലൊരു അമ്മയാകട്ടെ എന്ന് പ്രാർത്ഥിച്ച ഏവരെയും ഞെട്ടിക്കുന്ന പ്രവൃത്തിയായിരുന്നു റംലയുടെ ഭാഗത്ത് നിന്നുണ്ടായത് . വീട്ടിലെ പണികൾ ചെയ്യിപ്പിക്കുക , പട്ടിണിക്കിടുക , കൈ കെട്ടിയിട്ട ശേഷം മരക്കഷ്ണം കൊണ്ട് തല്ലുന്നതൊക്കെ പതിവായിരുന്നു .

കഴിക്കാൻ ഭക്ഷണം പോലും നൽകിയിരുന്നില്ല . റംല ക്രൂ.ര.മായി മ.ർ.ദിച്ചതിനെത്തുടർന്ന് ആ അഞ്ചരവയസുകാരിയുടെ കൈ ഒടിഞ്ഞു തൂങ്ങിയിരുന്നു , വേദനകൊണ്ട് പുളയുന്ന കുഞ്ഞിന് കൃത്യമായ വൈദ്യസഹായം പോലും നൽകിയില്ല. സ്കൂളിൽ പോവാൻ കഴിയാത്ത അവസ്ഥയിലായിരുന്നു കുഞ്ഞ് . വീട്ടിലെ കാര്യങ്ങൾ സ്കൂളിൽ പറയരുത് എന്നും റംല മക്കളോട് ഭീക്ഷണിപ്പെടുത്തിരുന്നു.

2013 ഏപ്രിൽ 29 ന് അച്ഛൻ സുബ്രമണ്യൻ മകൾ അതിഥിയെ ക്രൂ.ര.മായി മർദിച്ചിരുന്നു . വയറിന്റെ പിൻഭാഗത്തും വശങ്ങളിലും ഗുരുതരപരിക്കുകൾ സംഭവിച്ച അതിഥി മരണപ്പെടുകയായിരുന്നു. സ്വകാര്യ ഭാഗങ്ങൾ ഉൾപ്പടെ 20 ഓളം മുറിവുകൾ ആ കുഞ്ഞ് ശരീരത്തിൽ ഉണ്ടായിരുന്നു. കുഞ്ഞിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ ഒരു നിമിഷം ഏവരും സ്തംഭിച്ചുപോയി.. രണ്ടാഴ്ച മുൻപ് കഴിച്ച മാമ്പഴത്തിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് അവളുടെ വയറ്റിലുണ്ടായിരുന്നത് .

സ്വകാര്യ ഭാഗങ്ങൾ എല്ലാം തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചിരുന്നു . ദേഹം മുഴുവൻ മ.ർ.ദിച്ചതിന്റെ പാടുകൾ .. മലമൂത്ര വിസർജനം ചെയ്യാൻ പോലും ആ കുഞ്ഞിന് സാധിക്കാത്ത അവസ്ഥയായിരുന്നു.. അതിഥി നേരിട്ട ക്രൂ.ര.തകൾക്ക് സമാനമായി സഹോദരൻ അരുണും നേരിട്ടിരുന്നു . അമ്മയുടെ ക്രൂ.ര.തയിൽ ഭയപ്പെട്ടിരുന്ന അരുൺ തുറന്നു പറയാൻ പോലും ഭയപ്പെട്ടിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിലാണ്‌ 10 വയസുകാരൻ സഹോദരൻ എല്ലാം തുറന്നു പറഞ്ഞത് . ഇരുവരെയും രണ്ടാനമ്മ അതിക്രൂ.ര.മായി മര്ദിച്ചിരുന്നു.

വിചാരകോടതി അച്ഛൻ സുബ്രമണ്യത്തിന് 3 വര്ഷം കഠിനതടവിനും 1 ലക്ഷം രൂപ പിഴയും വിധിച്ചു, രണ്ടാനമ്മ റംല ബീഗത്തിന് 2 വര്ഷം കഠിന തടവ് മാത്രമാണ് വിധിച്ചത് . എന്നാൽ ആ കുഞ്ഞ് അനുഭവിച്ച വേദനകൾക്ക് ഈ ശിക്ഷ മതിയാവില്ല എന്ന് പറഞ്ഞ് സർക്കാർ അപ്പീലിന് പോവുകയും പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വാങ്ങി നൽകുകയും ചെയ്തു . ആ പിഞ്ചു ശരീരം അനുഭവിച്ച വേദനകൾക്ക് വധശിക്ഷ നൽകണം എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രയങ്ങൾ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6