അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂ.ര.ത മൂലം അഞ്ചരവയസുകാരി അതിഥി കൊ.ല്ല.പ്പെടുമ്പോൾ രണ്ടാഴ്ച മുൻപ് കഴിച്ച മാമ്പഴത്തിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് അവളുടെ വയറ്റിലുണ്ടായിരുന്നത് . സ്വകാര്യ ഭാഗങ്ങൾ എല്ലാം തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചിരുന്നു . ദേഹം മുഴുവൻ മ.ർ.ദിച്ചതിന്റെ പാടുകൾ ..അവസാന നാളുകളിൽ മലമൂത്ര വിസർജനം ചെയ്യാൻ പോലും ആ കുഞ്ഞിന് സാധിക്കാത്ത അവസ്ഥയായിരുന്നു.. ഒരു അഞ്ചരവയസുകാരി കടന്നുപോയ ക്രൂ.ര.തകളെക്കുറിച്ച് പുറംലോകം അറിഞ്ഞപ്പോൾ ആ കുരുന്ന് ക്രൂ.ര.തകൾ നിറഞ്ഞ ഈ ലോകത്തുനിന്ന് യാത്രയായിരുന്നു..
2013 ലാണ് സംഭവം നടക്കുന്നത് .തട്ടേക്കാട് ഇല്ലത്ത് സുബ്രമണ്യൻ നമ്പൂതിരിയുടെയും ശ്രീജ അന്തർജ്ജനത്തിന്റെയും മകളായിരുന്നു അതിഥി എസ് നമ്പൂതിരി . ‘അമ്മ ശ്രീജ വാഹനാപകടത്തിൽ മരണപ്പെട്ട് 6 മാസം കഴിഞ്ഞപ്പോൾ ആൾമാറാട്ടത്തിലൂടെ ദേവിക എന്ന പേരിലെത്തിയ റംല ബീഗത്തെ സുബ്രമണ്യൻ വിവാഹം കഴിക്കുന്നത്. അമ്മയെ നഷ്ടപെട്ട മക്കൾക്ക് റംല നല്ലൊരു അമ്മയാകട്ടെ എന്ന് പ്രാർത്ഥിച്ച ഏവരെയും ഞെട്ടിക്കുന്ന പ്രവൃത്തിയായിരുന്നു റംലയുടെ ഭാഗത്ത് നിന്നുണ്ടായത് . വീട്ടിലെ പണികൾ ചെയ്യിപ്പിക്കുക , പട്ടിണിക്കിടുക , കൈ കെട്ടിയിട്ട ശേഷം മരക്കഷ്ണം കൊണ്ട് തല്ലുന്നതൊക്കെ പതിവായിരുന്നു .
കഴിക്കാൻ ഭക്ഷണം പോലും നൽകിയിരുന്നില്ല . റംല ക്രൂ.ര.മായി മ.ർ.ദിച്ചതിനെത്തുടർന്ന് ആ അഞ്ചരവയസുകാരിയുടെ കൈ ഒടിഞ്ഞു തൂങ്ങിയിരുന്നു , വേദനകൊണ്ട് പുളയുന്ന കുഞ്ഞിന് കൃത്യമായ വൈദ്യസഹായം പോലും നൽകിയില്ല. സ്കൂളിൽ പോവാൻ കഴിയാത്ത അവസ്ഥയിലായിരുന്നു കുഞ്ഞ് . വീട്ടിലെ കാര്യങ്ങൾ സ്കൂളിൽ പറയരുത് എന്നും റംല മക്കളോട് ഭീക്ഷണിപ്പെടുത്തിരുന്നു.
2013 ഏപ്രിൽ 29 ന് അച്ഛൻ സുബ്രമണ്യൻ മകൾ അതിഥിയെ ക്രൂ.ര.മായി മർദിച്ചിരുന്നു . വയറിന്റെ പിൻഭാഗത്തും വശങ്ങളിലും ഗുരുതരപരിക്കുകൾ സംഭവിച്ച അതിഥി മരണപ്പെടുകയായിരുന്നു. സ്വകാര്യ ഭാഗങ്ങൾ ഉൾപ്പടെ 20 ഓളം മുറിവുകൾ ആ കുഞ്ഞ് ശരീരത്തിൽ ഉണ്ടായിരുന്നു. കുഞ്ഞിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ ഒരു നിമിഷം ഏവരും സ്തംഭിച്ചുപോയി.. രണ്ടാഴ്ച മുൻപ് കഴിച്ച മാമ്പഴത്തിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് അവളുടെ വയറ്റിലുണ്ടായിരുന്നത് .
സ്വകാര്യ ഭാഗങ്ങൾ എല്ലാം തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചിരുന്നു . ദേഹം മുഴുവൻ മ.ർ.ദിച്ചതിന്റെ പാടുകൾ .. മലമൂത്ര വിസർജനം ചെയ്യാൻ പോലും ആ കുഞ്ഞിന് സാധിക്കാത്ത അവസ്ഥയായിരുന്നു.. അതിഥി നേരിട്ട ക്രൂ.ര.തകൾക്ക് സമാനമായി സഹോദരൻ അരുണും നേരിട്ടിരുന്നു . അമ്മയുടെ ക്രൂ.ര.തയിൽ ഭയപ്പെട്ടിരുന്ന അരുൺ തുറന്നു പറയാൻ പോലും ഭയപ്പെട്ടിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് 10 വയസുകാരൻ സഹോദരൻ എല്ലാം തുറന്നു പറഞ്ഞത് . ഇരുവരെയും രണ്ടാനമ്മ അതിക്രൂ.ര.മായി മര്ദിച്ചിരുന്നു.
വിചാരകോടതി അച്ഛൻ സുബ്രമണ്യത്തിന് 3 വര്ഷം കഠിനതടവിനും 1 ലക്ഷം രൂപ പിഴയും വിധിച്ചു, രണ്ടാനമ്മ റംല ബീഗത്തിന് 2 വര്ഷം കഠിന തടവ് മാത്രമാണ് വിധിച്ചത് . എന്നാൽ ആ കുഞ്ഞ് അനുഭവിച്ച വേദനകൾക്ക് ഈ ശിക്ഷ മതിയാവില്ല എന്ന് പറഞ്ഞ് സർക്കാർ അപ്പീലിന് പോവുകയും പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വാങ്ങി നൽകുകയും ചെയ്തു . ആ പിഞ്ചു ശരീരം അനുഭവിച്ച വേദനകൾക്ക് വധശിക്ഷ നൽകണം എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രയങ്ങൾ
No Comment.