2023 | മാർച്ച് 21|ചൊവ്വ |

കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്ക് അടുത്ത് കീഴൂരിൽ താമസിക്കുന്ന സണ്ണി ഗുരുക്കൾ.അയോധന കലയും ചികിത്സാരംഗങ്ങളും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുന്ന ആളാണ്.
വർഷങ്ങളായി കളരിപ്പയറ്റ്, യോഗ പരിശീലകനായ് പ്രവർത്തനം.ഇ. പി. വി.-C V N കളരിപ്പയറ്റ് സംഘം എന്ന പേരിൽ 2002 മുതൽ കീഴൂർ, വെള്ളൂർ, പണ്ടപ്പള്ളി എന്നീ സ്ഥലങ്ങളിൽ അയോധന പരിശീലന കളരികളും ചികിത്സകളും നടത്തിവരുന്നു.
പാരമ്പര്യ വൈദ്യ ചികിത്സ, മർമ്മ ചികിത്സ, തിരുമ്മു ചികിത്സ തുടങ്ങിയവ നടത്തിവരുന്നു.കൂടാതെ വിവിധ സ്കൂളുകളിൽ വിദ്യാർത്ഥികളെ യോഗ, അയോധനവിദ്യകൾ തുടങ്ങിയവ പഠിപ്പിക്കുന്നുണ്ട്.
ഇന്ത്യൻ മാർഷ്യൽ കളരിമർമ്മ ഗുരുകുലത്തിന്റെ അംഗീകാരം,നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ കാവാലം നാരായണപ്പണിക്കർ സ്മാരക പുരസ്കാരംഭാരതീയ ദലിത് സാഹിത്യ ആക്കാദമി നാഷ്ണൽ അവാർഡ് ,തുടങ്ങിവിവിധ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യക്കകത്തും പുറത്തും നിരവധി കളരി യോഗ പ്രോഗ്രാമുകൾ. നടത്തിയിട്ടുണ്ട് ഇപ്പോൾ കളരി, യോഗാ പരിശീലകൻ എന്നതിനോടൊപ്പം ചികിത്സകളും തുടർന്നുപോരുന്നു.
സണ്ണി ഗുരുക്കൾ
വെട്ടംകുഴിയിൽ വീട്
കീഴൂർ. പി. ഒ
തലയോലപ്പറമ്പ്
കോട്ടയം -686605
ഫോൺ 9447809033

No Comment.