Skip to content

chithrodayamflashnews.com

October 15, 2026 5:50 pm
ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ! യാത്രാക്കപ്പലിൽ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

വി എസിന് ലഭിച്ച പത്മവിഭൂഷൺ കുടുംബം സ്വീകരിക്കില്ല

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന് ലഭിച്ച പത്മ വിഭൂഷൺ ബഹുമതി കുടുംബം സ്വീകരിക്കില്ല. പത്മ പുരസ്‌കാരം സ്വീകരിക്കുന്ന കീഴ്‌വഴക്കം പാർട്ടിക്കില്ലെന്ന നിലപാടിനൊപ്പം നിന്നാണ് കുടുംബം പത്മവിഭൂഷൺ സ്വീകരിക്കില്ലെന്ന് തീരുമാനിച്ചത്.
സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബിയുമായി ആലോചിച്ചാണ് വി എസിന്റെ മകൻ വി എ അരുൺ കുമാർ നിലപാട് വ്യക്തമാക്കിയത്. പത്മ പുരസ്‌കാരങ്ങൾ സ്വീകരിക്കുന്ന കീഴ്വഴക്കം പാർട്ടിക്കില്ലെന്ന് മുൻകാല നിലപാടുകൾ ചൂണ്ടിക്കാട്ടി നേതൃത്വം കുടുംബത്തെ അറിയിച്ചിരുന്നു. വിഷയത്തിൽ താൻ പാർട്ടിയുടെ നിലപാടിനൊപ്പം നിൽക്കുമെന്ന് അരുൺ കുമാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വി എസിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് കുടുംബം വിശ്വസിക്കുന്നുവെന്നും സ്വീകരിക്കുന്നത് സംബന്ധിച്ച് പാർട്ടി നിലപാടുകൾക്കൊപ്പമായിരിക്കുമെന്നും പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ അരുൺകുമാർ വ്യക്തമാക്കിയിരുന്നു. അതേസമയം കുടുംബത്തിന്റെ തീരുമാനത്തിന് ഒപ്പമാണ് പാർട്ടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.

സ്‌കൂട്ടർ പാർക്കിംഗിലെ തർക്കം; യുവതിയുടെ കെെകൾ വെട്ടി അമ്മാവൻ, സംഭവം കിളിമാനൂരിൽ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6