കവിത

എത്ര കഷ്ടമീ മണ്ണിലെ ജീവിതം…
കാലങ്ങളായ് തുടരുന്നുയിന്നും
ലഹരിതൻ വിപത്തുകൾ…
അക്ഷരംകൊണ്ടും
അറിവുകൾ കൊണ്ടും
ഏറെ വളർന്നുവെന്നു നാം
അഹങ്കരിക്കുമ്പോഴും
കൺമുന്നിൽ കാണുന്നു
യുവതതൻ ലഹരി താണ്ഡവാങ്ങൾ…
മദ്യവും പുകവലിയും
മറ്റു നിരവധി ലഹരികളും
നാശങ്ങളേറെ വിതച്ചിടുമ്പോഴും
ഉള്ളു പിടയ്ക്കും
നൊമ്പരങ്ങൾപേറി-
മാതാപിതാക്കൾ
വിതുമ്പിക്കരയുന്നു…
ഇന്നലെകളെ കുറ്റം പറയും
ഇന്നിന്റെ തലമുറ
നാളെതൻ വഴികളിൽ
വിപത്തുകൾ വിതയ്ക്കുന്നു…
മദ്യവും മയക്കുമരുന്നും
നാടിന്റെ ശാപമായ്
മാറിയിട്ടേറെ നാളായ്…
കലികമാം കാലത്തിൻ
ശാപമോക്ഷത്തിനായ്
ഒരുമിച്ചുചേരണം
പൊരുതി ജയിക്കണം…
പൈതൃകസത്തകൾ
ഹൃദയത്തിലേറ്റണം…
കാടത്വത്തിൻ അന്ധത
പേറിയ യുവതകൾ,
അക്രമമേറെയഴിച്ചുവിടുമ്പോൾ
എത്രയോ ജീവൻ പൊലിയുന്നു
മണ്ണിൽ,
അറിയാതെ പോകല്ലേ
നമ്മളൊരിക്കലും…
അച്ഛനെ കൊല്ലുന്നു
അമ്മയെ കൊല്ലുന്നു
ഭാര്യയെ കൊല്ലുന്നു
മക്കളെ കൊല്ലുന്നു.
പ്രണയക്കുരുക്കാൽ
കാമുകിക്കായ്
പട്ടട തീർക്കുന്നു
യുവതകൾ നിരവധി…
കാഴ്ചകളങ്ങനെയെത്രയോ
നമുക്കുചുറ്റും
പാശം മുറുക്കി നടന്നിടുന്നു…
മാറണം മാറ്റണം നാശങ്ങളെ നാം…
മോചനം നേടണം
നാടിന്റെ നന്മയ്ക്കായ്…


No Comment.