അച്ഛൻ മരിക്കുമ്പോൾ കോവിഡ് പേടിച്ച് ആരും വന്നില്ല. ഞാനാണ് അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തുന്നത്. അതെല്ലാം ചെയ്യേണ്ടത് ചേച്ചിയാണെങ്കിലും ആ സമയത്ത് അത് പറ്റിയില്ല.ഇതൊന്നും എങ്ങനെ ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു.”. കോവിഡ് ബാധിതനായ അച്ഛൻ ഇൻഫെക്ഷൻ വന്നാണ് മരിക്കുന്നത്.
അച്ഛൻ മരിച്ച സമയത്ത് ചേച്ചിക്കും അമ്മയ്ക്കും കൊവിഡ് ആയിരുന്നു. അച്ഛന് വയ്യാണ്ടായപ്പോൾ തന്നെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. അദ്ദേഹത്തിന് ന്യൂമോണിയ ഉണ്ടായിരുന്നു. ഇൻഫെക്ഷൻ വന്നാണ് അച്ഛൻ മരിച്ചത്. അച്ഛൻ മരിക്കുമ്പോൾ ഞാനെ ഉള്ളൂ. ഭയങ്കര അവസ്ഥയായിരുന്നു അത്.
കൊവിഡ് ആണ് ആർക്കും വരാനോ സഹായിക്കാനോ പറ്റില്ല. പാർട്ടിയിലെ ചില ചേട്ടന്മാരും ഞാനും കൂടിയാണ് അച്ഛന്റെ ബോഡി എടുത്തത്. ഞാനാണ് മൃതദേഹം ദഹിപ്പിക്കുന്നത്. ചേച്ചിയാണ് ഇതൊക്കെ ചെയ്യേണ്ടത്. അഞ്ചാമത്തെ ദിവസം അസ്ഥി എടുക്കാൻ പോകുന്നതും ഞാനാണ്. ഇതൊക്കെ ചെയ്യാനായിട്ട് ആരെങ്കിലും വരുവോ എന്ന് ഞാൻ എല്ലാവരെയുംവിളിച്ച് ചോദിക്കുന്നുണ്ട്. പക്ഷേ കൊവിഡ് ആയതിനാൽ ആരും വന്നില്ല.
അച്ഛൻ മരിച്ച ശേഷം ലൈഫിൽ കുറേക്കാര്യങ്ങൾ താൻ തിരിച്ചറിഞ്ഞു എന്നാണ് താരം പറയുന്നത്. ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ആവശ്യമുള്ള സമയത്ത് ഇവരൊന്നും കൂടെ ഉണ്ടാവില്ല. കുടുംബം ഒപ്പം ഉണ്ടാകുമെന്ന് അമ്മ എപ്പോഴും പറയും. പക്ഷെ ആ സമയത്ത് കുടുംബവും ഉണ്ടായില്ല
ഇന്നത്തെദിവസഫലം ( പൊതുവായി )17- 02 – 2026 ചൊവ്വാഴ്ച അവിട്ടംനക്ഷത്രം – കുംഭവക്കൂർ
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിൻ ഷെറിന്റെ പേരുനൽകും, കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി

No Comment.