Skip to content

chithrodayamflashnews.com

November 29, 2026 5:45 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ വാഗ്ഭടാനന്ദ സ്മാരക പുരസ്ക്കാരം പി.എ.രാമചന്ദ്രന്‍റെ “നക്ഷത്രങ്ങളെ തൊട്ട് നില്‍ക്കുമ്പോള്‍” എന്ന പുസ്തകത്തിന്‌ ലഭിച്ചു

2023 | മാർച്ച്‌ 23|വ്യാഴം |

നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ വാഗ്ഭടാനന്ദ സ്മാരക പുരസ്ക്കാരം പി.എ.രാമചന്ദ്രന്‍റെ “നക്ഷത്രങ്ങളെ തൊട്ട് നില്‍ക്കുമ്പോള്‍” എന്ന പുസ്തകത്തിന്‌ ലഭിച്ചു. 2023 മാര്‍ച്ച്‌ ഇരുപത്തിയാറിന് തിരുവനന്തപുരം YMCA ഹാളിൽ വെച്ച് നടത്തുന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ പുരസ്ക്കാരം സമ്മാനിക്കപ്പെടുന്നതാണ്.
കോവിഡ് കാലത്താണ് അദ്ദേഹം എഴുതാന്‍ തുടങ്ങിയത്.’ഈ കാലവും കടന്നു പോകും’ എന്ന ആദ്യകൃതി മാതൃഭുമി ബുക്സ് പ്രസ്സിദ്ധീകരിച്ചു. കോവിഡ് കാലത്ത് സിങ്കപ്പൂര്‍, ഇന്തോനേഷ്യ, ശ്രീലങ്ക. ദുബായ്, ഷാര്‍ജ എന്നീ രാജ്യങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുകയും ജീവിക്കുകയും വേണ്ടി വന്നു. ശരിക്ക് പറഞ്ഞാല്‍ ഒറ്റക്കായിരുന്നില്ല. കൂട്ടിന് ഹാര്‍ട്ട്‌, സ്ട്രോക്ക്,മാക്കുലര്‍ ഡീ ജെനറേഷന്‍, ബ്രോങ്കൈറ്റിസ്സ്, പ്രമേഹം എന്നീ രോഗങ്ങളോട് കൂടിയായിരുന്നു സഞ്ചാരം. അതിനാല്‍ അക്കാലത്തെ ജീവിതാനുഭവങ്ങള്‍ വളരെ വിചിത്രമായിരുന്നു. സമകാലീന പ്രസക്തിയുള്ളതിനാലാണ് മാതൃഭൂമി ബുക്സ് ത്വരിത ഗതിയില്‍ ഈ പുസ്തകം പ്രസാധനം ചെയ്തത്. പിന്നീട് ബുക്കര്‍ മീഡിയ പബ്ളിക്കേഷന്‍ “എന്‍റെ ഹരിതയാത്രകള്‍” എന്ന പുസ്തകവും, ഒലിവ് ബുക്സ് “നക്ഷത്രങ്ങളെ തൊട്ട് നില്‍ക്കുമ്പോള്‍” പ്രസാധനം ചെയ്തു. അതിനുശേഷം “സലാല ടു കേരള” എന്ന സഞ്ചാരകൃതി ഇന്ത്യ ബുക്സ് പ്രസിദ്ധപ്പെടുത്തി. “മഹാസംസ്കൃതിയുടെ തീരഭൂമിയിലൂടെ” എന്ന നദികളെ ക്കുറിച്ചുള്ള പുസ്തകവും, “ചാലിയാര്‍” എന്ന പുസ്തകവും മാതൃഭൂമി ഇപ്പോള്‍ പ്രസ്സിദ്ധീകരണത്തിന് തയ്യാറാക്കിയിരിക്കുകയാണ്. അതുപോലെ തന്നെ ഈ രണ്ടു കൃതികളുടെ പരിഭാഷകളും അച്ചടിയിലാണ്.
WHOയില്‍ നിന്നും, ഒമാന്‍ പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും ഫെല്ലോഷിപ്പ് ഉള്‍പ്പെടെ ആദരവുകള്‍ ലഭിച്ചിട്ടുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6