2023 | മാർച്ച് 23|വ്യാഴം |

നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാഗ്ഭടാനന്ദ സ്മാരക പുരസ്ക്കാരം പി.എ.രാമചന്ദ്രന്റെ “നക്ഷത്രങ്ങളെ തൊട്ട് നില്ക്കുമ്പോള്” എന്ന പുസ്തകത്തിന് ലഭിച്ചു. 2023 മാര്‍ച്ച് ഇരുപത്തിയാറിന് തിരുവനന്തപുരം YMCA ഹാളിൽ വെച്ച് നടത്തുന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ പുരസ്ക്കാരം സമ്മാനിക്കപ്പെടുന്നതാണ്.
കോവിഡ് കാലത്താണ് അദ്ദേഹം എഴുതാന്‍ തുടങ്ങിയത്.’ഈ കാലവും കടന്നു പോകും’ എന്ന ആദ്യകൃതി മാതൃഭുമി ബുക്സ് പ്രസ്സിദ്ധീകരിച്ചു. കോവിഡ് കാലത്ത് സിങ്കപ്പൂര്‍, ഇന്തോനേഷ്യ, ശ്രീലങ്ക. ദുബായ്, ഷാര്‍ജ എന്നീ രാജ്യങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുകയും ജീവിക്കുകയും വേണ്ടി വന്നു. ശരിക്ക് പറഞ്ഞാല്‍ ഒറ്റക്കായിരുന്നില്ല. കൂട്ടിന് ഹാര്‍ട്ട്, സ്ട്രോക്ക്,മാക്കുലര്‍ ഡീ ജെനറേഷന്, ബ്രോങ്കൈറ്റിസ്സ്, പ്രമേഹം എന്നീ രോഗങ്ങളോട് കൂടിയായിരുന്നു സഞ്ചാരം. അതിനാല്‍ അക്കാലത്തെ ജീവിതാനുഭവങ്ങള്‍ വളരെ വിചിത്രമായിരുന്നു. സമകാലീന പ്രസക്തിയുള്ളതിനാലാണ് മാതൃഭൂമി ബുക്സ് ത്വരിത ഗതിയില്‍ ഈ പുസ്തകം പ്രസാധനം ചെയ്തത്. പിന്നീട് ബുക്കര്‍ മീഡിയ പബ്ളിക്കേഷന്‍ “എന്റെ ഹരിതയാത്രകള്” എന്ന പുസ്തകവും, ഒലിവ് ബുക്സ് “നക്ഷത്രങ്ങളെ തൊട്ട് നില്ക്കുമ്പോള്” പ്രസാധനം ചെയ്തു. അതിനുശേഷം “സലാല ടു കേരള” എന്ന സഞ്ചാരകൃതി ഇന്ത്യ ബുക്സ് പ്രസിദ്ധപ്പെടുത്തി. “മഹാസംസ്കൃതിയുടെ തീരഭൂമിയിലൂടെ” എന്ന നദികളെ ക്കുറിച്ചുള്ള പുസ്തകവും, “ചാലിയാര്‍” എന്ന പുസ്തകവും മാതൃഭൂമി ഇപ്പോള്‍ പ്രസ്സിദ്ധീകരണത്തിന് തയ്യാറാക്കിയിരിക്കുകയാണ്. അതുപോലെ തന്നെ ഈ രണ്ടു കൃതികളുടെ പരിഭാഷകളും അച്ചടിയിലാണ്.
WHOയില്‍ നിന്നും, ഒമാന്‍ പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും ഫെല്ലോഷിപ്പ് ഉള്‍പ്പെടെ ആദരവുകള്‍ ലഭിച്ചിട്ടുണ്ട്.

No Comment.