Skip to content

chithrodayamflashnews.com

November 29, 2026 11:11 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

കളിചിരികൾ മാഞ്ഞു, വീട്ടിൽ നിശബ്ദത മാത്രം. വീടിനുള്ളിൽ ബൈക്ക് സ്റ്റാർട്ട് ചെയ്ത് വെച്ചതിനെ തുടർന്നുണ്ടായ പുക ശ്വസിച്ച് ഇരട്ടക്കുട്ടികളടക്കം ഒരു കുടുംബത്തിലെ 4 പേർക്ക് ജീവന്‍ നഷ്ടമായി…

ചിറ്റൂർ: വീടിനുള്ളിൽ സ്റ്റാർട്ട് ചെയ്‌തുവെച്ച മോട്ടോർ സൈക്കിളിൽ നിന്നുള്ള പുക ശ്വസിച്ച് ഒരു കുടുംബത്തിലെ 4 പേർ ദാരുണമായി മരണപ്പെട്ടു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 8 വയസ്സുള്ള ഇരട്ട സഹോദരിമാരും, ഇവരുടെ സഹോദരനും മുത്തച്ഛനുമാണ് ഉറക്കത്തിനിടെ ശ്വാസംമുട്ടി മരിച്ചത്..

ചന്ദന (8), ചരിത (8), ഇവരുടെ സഹോദരൻ കാർത്തിക് (15), മുത്തച്ഛൻ രാമചന്ദ്രയ്യ (70) എന്നിവരാണ് മരിച്ചവർ. പ്രാദേശികമായി ഹെയർ സലൂൺ നടത്തുന്ന മുരളിയുടെ മക്കളും പിതാവുമാണ് ഇവർ..

‘തന്റെ മോട്ടോർ സൈക്കിൾ അറ്റകുറ്റപ്പണി നടത്തിയ ശേഷം, എഞ്ചിൻ രാത്രി മുഴുവൻ പ്രവർത്തിപ്പിക്കാൻ മെക്കാനിക് നൽകിയ നിർദ്ദേശമാണ് ദുരന്തത്തിന് കാരണമായത്. ഇതനുസരിച്ച് മുരളി ബൈക്ക് വീടിനുള്ളിൽ സ്റ്റാർട്ട് ചെയ്‌തുവെച്ചു. കുട്ടികളും, മുത്തച്ഛനും ഉറങ്ങുകയായിരുന്ന മുറിയുടെ വാതിലുകളും ജനലുകളും പൂർണ്ണമായും അടച്ച ശേഷം മുരളിയും ഭാര്യയും ടെറസിൽ ഉറങ്ങാൻ പോയി..

രാത്രി മുഴുവൻ ബൈക്ക് പ്രവർത്തിച്ചതോടെ മുറിക്കുള്ളിൽ പുക നിറയുകയും മാരകമായ കാർബൺ മോണോക്സൈഡ് വാതകം രൂപപ്പെടുകയുമായിരുന്നു. വായുസഞ്ചാരമില്ലാത്ത മുറിയിൽ പുക നിറഞ്ഞതോടെ ഉറക്കത്തിൽ തന്നെ 4 പേരും ശ്വാസംമുട്ടി മരണപ്പെടുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്..

സംഭവത്തിൽ ചിറ്റൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിശദമായ പരിശോധനകള്‍ക്ക് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അശ്രദ്ധമായ രീതിയിൽ വീടിനുള്ളിൽ വാഹനം പ്രവർത്തിപ്പിച്ചത് സംബന്ധിച്ചും മെക്കാനിക്കിന്റെ നിർദ്ദേശത്തെക്കുറിച്ചും പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്..

ഇന്നത്തെദിവസഫലം ( പൊതുവായി ) 19-03 -2026 ഉത്രട്ടാതി നക്ഷത്രം മീനക്കൂർ -വ്യാഴാഴ്ച

കണ്ണൂരിനെ നടുക്കിയ ആ ക്രൂരതയ്ക്ക് 10 വർഷത്തിന് ശേഷം നീതി; വേഷം മാറി നടന്ന ‘അമ്മയും മകളും’ ഒടുവിൽ ക്രൈം ബ്രാഞ്ച് വലയിൽ!

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6