Skip to content

chithrodayamflashnews.com

November 29, 2026 11:32 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

പോലീസും കൊലയാളികളും ചേർന്ന ഗൂഢാലോചന?” — അലുവ അതുല്‍ വധത്തില്‍ കുടുംബത്തിന്റെ സ്ഫോടക ആരോപണം

ഓച്ചിറ മഠത്തില്‍ക്കാരായ്മ സ്വദേശിയായ അലുവ അതുല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. അതുലിന്റെ ഓരോ നീക്കവും കൃത്യമായി കൊലയാളി സംഘത്തിന് ചോര്‍ത്തി നല്‍കിയത് പൊലീസുകാരാണെന്നും, പൊലീസ്-കൊലയാളി സംഘം തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

സംഭവദിവസം പതിവ് പോലെ കാര്‍ ഓടിക്കാതെ ഇടത് സീറ്റിലായിരുന്നു അതുല്‍ ഇരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. ഈ നിര്‍ണായക വിവരം കൊലയാളികള്‍ക്ക് മുന്‍കൂട്ടി ലഭിച്ചതിനാലാണ് ആക്രമണം അതുലിനെ ലക്ഷ്യമിട്ട് നടന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം. വാഹനം ഇടിച്ച് നിര്‍ത്തിയ ശേഷം ഇടത് ഭാഗത്ത് കേന്ദ്രീകരിച്ചായിരുന്നു ക്രൂര ആക്രമണം.

മുഖ്യപ്രതി അനീര്‍ മുന്‍പ് തന്നെ “പോലീസിന്റെ മുഴുവന്‍ സഹായവും ലഭിക്കും” എന്ന് പറഞ്ഞിരുന്നുവെന്നും, ഇതുമായി ബന്ധപ്പെട്ട മൊഴികള്‍ അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ടെന്നും കുടുംബം വെളിപ്പെടുത്തുന്നു. കൃത്യത്തിന് ഒത്താശ ചെയ്ത നാല് പൊലീസുകാരുടെ പേരും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ സത്യാവസ്ഥ പുറത്തുവരുമെന്നും കുടുംബം ആവശ്യപ്പെടുന്നു.

കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങുന്നതിനിടെ, സ്റ്റേഷനില്‍ നിന്ന് വെറും രണ്ട് കിലോമീറ്റര്‍ അകലെയാണ് പട്ടാപ്പകല്‍ വെട്ടിക്കൊല നടന്നത്. ജീവന്‍ ഭീഷണി ഉണ്ടായിരുന്നിട്ടും പൊലീസ് സംരക്ഷണം നല്‍കിയില്ലെന്നും, ഗുണ്ടാപ്പക തീര്‍ക്കാന്‍ പൊലീസ് കൂട്ടുനിന്നുവെന്നും ആരോപിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.

സംഭവത്തില്‍ ശക്തമായ നിയമപോരാട്ടത്തിന് കുടുംബം തയ്യാറെടുക്കുകയാണ്. കേസില്‍ പൊലീസിന്റെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന ആവശ്യമാണ് ഇപ്പോള്‍ ശക്തമാകുന്നത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6