Skip to content

chithrodayamflashnews.com

November 29, 2026 11:10 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

തിരഞ്ഞെടുപ്പ് ചൂടിൽ കേരളം; പ്രചാരണം കൊഴുപ്പിക്കാൻ താരപ്രചാരകരെത്തുന്നു, മോദി നാളെ കേരളത്തിൽ

തിരഞ്ഞെടുപ്പിനുള്ള പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുള്ള പ്രധാന രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ താരപ്രചാരകരുടെ പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അരവിന്ദ് കെജ്രിവാൾ തുടങ്ങിയ പ്രമുഖരാണ് വിവിധ പാർട്ടികൾക്കായി വോട്ട് തേടി കേരളത്തിലെത്തുന്നത്.
ബിജെപി പട്ടികയിൽ പാർട്ടി അധ്യക്ഷൻ നിതിൻ നബിൻ, ധനമന്ത്രി നിർമ്മല സീതാരാമൻ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവരും ഇടംപിടിച്ചിട്ടുണ്ട്. ഇതിനകം രണ്ട് തവണ കേരളം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (മാർച്ച് 29, ഞായറാഴ്ച) വീണ്ടും സംസ്ഥാനത്തെത്തും. തൃശൂരിലും പാലക്കാട്ടും നടക്കുന്ന വൻ പ്രചാരണ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. എൻഡിഎ സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രധാനമന്ത്രി നേരിട്ടെത്തുന്നത് പ്രവർത്തകർക്ക് വലിയ ആവേശമാണ് നൽകുന്നത്.കോൺഗ്രസിൻ്റെ താരപ്രചാരകരുടെ പട്ടികയിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, സച്ചിൻ പൈലറ്റ് എന്നിവർ ഉൾപ്പെടുന്നു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിൽ സന്ദർശനം നടത്തിയിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6