തിരഞ്ഞെടുപ്പിനുള്ള പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുള്ള പ്രധാന രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ താരപ്രചാരകരുടെ പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അരവിന്ദ് കെജ്രിവാൾ തുടങ്ങിയ പ്രമുഖരാണ് വിവിധ പാർട്ടികൾക്കായി വോട്ട് തേടി കേരളത്തിലെത്തുന്നത്.
ബിജെപി പട്ടികയിൽ പാർട്ടി അധ്യക്ഷൻ നിതിൻ നബിൻ, ധനമന്ത്രി നിർമ്മല സീതാരാമൻ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവരും ഇടംപിടിച്ചിട്ടുണ്ട്. ഇതിനകം രണ്ട് തവണ കേരളം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (മാർച്ച് 29, ഞായറാഴ്ച) വീണ്ടും സംസ്ഥാനത്തെത്തും. തൃശൂരിലും പാലക്കാട്ടും നടക്കുന്ന വൻ പ്രചാരണ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. എൻഡിഎ സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രധാനമന്ത്രി നേരിട്ടെത്തുന്നത് പ്രവർത്തകർക്ക് വലിയ ആവേശമാണ് നൽകുന്നത്.കോൺഗ്രസിൻ്റെ താരപ്രചാരകരുടെ പട്ടികയിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, സച്ചിൻ പൈലറ്റ് എന്നിവർ ഉൾപ്പെടുന്നു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിൽ സന്ദർശനം നടത്തിയിരുന്നു.
തിരഞ്ഞെടുപ്പ് ചൂടിൽ കേരളം; പ്രചാരണം കൊഴുപ്പിക്കാൻ താരപ്രചാരകരെത്തുന്നു, മോദി നാളെ കേരളത്തിൽ
No Comment.