ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികയെ കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഈ സംഭവത്തിൽ മരണപ്പെട്ട തൃക്കരുവ വില്ലേജിൽ ഞാറക്കൽ ആനചുട്ട മുക്കിൽ കുറ്റിക്കാട്ട് വടക്കതിൽ പൊന്നമ്മയുടെ (62) മകനായ വർഗീസിനെ (32) ആണ് അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം പതിനഞ്ചാം തീയതി ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് വീട്ടുപറമ്പിലുള്ള കിണറ്റിൽ മരിച്ച നിലയിൽ വയോധികയെ കണ്ടെത്തുകയും അഞ്ചാലുംമൂട് പോലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തത് തുടർനടപടികൾ സ്വീകരിച്ചതും. സംഭവത്തെക്കുറിച്ച് അഞ്ചാലുംമൂട് പോലീസ് അന്വേഷണം നടത്തിവരവെ ജില്ലാ പോലീസ് മേധാവിക്ക് രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ വർഗീസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിൽ പ്രതി മാതാവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്ന് കണ്ടെത്തിയത്.
സംഭവദിവസം രാവിലെ പ്രതിയും മാതാവും തമ്മിൽ വീട്ടിൽ വഴക്ക് നടന്നതായും പ്രതി മാതാവിനെ കൊലപ്പെടുത്തിയതെന്നവിവരം ചിലരോട് പറഞ്ഞതായും അഞ്ചാലുംമൂട് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട് ജില്ലാ പോലീസ് മേധാവി ഹേമലത ഐപിഎസിന്റെ നിർദ്ദേശാനുസരണം കൊല്ലം എസിപി രാജേഷിൻ്റെ മേൽനോ ട്ടത്തിൽ അഞ്ചാലുംമൂട് പോലീസ് ഇൻസ്പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിലുള്ള എസ്.ഐ പ്രദീപടക്കമുള്ള അഞ്ചാലുംമൂട് പോലീസ് സംഘാംഗങ്ങ ളുടെ അന്വേഷണ പാടവമാണ് പ്രതിയെ കുടുക്കിയത്.
No Comment.