Skip to content

chithrodayamflashnews.com

November 29, 2026 11:09 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഷൂവിനുള്ളിലെ താക്കോലെടുത്ത് വീട് തുറന്നു; ആലത്തൂരില്‍ 10 പവനും 90,000 രൂപയും കവർന്നു

വീട്ടുകാരറിയാതെ വീടിനു പുറത്ത് സൂക്ഷിച്ച താക്കോലെടുത്ത് അകത്തുകയറി പത്തും പവനും പണവും കവര്‍ന്നു. തരൂര്‍ പഴമ്പാലക്കോട് പാനത്ത് വീട്ടില്‍ പി.കെ ജോയിയുടെ വീട്ടിലാണ് ചൊവ്വാഴ്ച ഉച്ചയോടെ വന്‍ മോഷണം നടന്നത്. പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും 90,000 രൂപയുമാണ് നഷ്ടപ്പെട്ടത്. വീട് പൂട്ടി താക്കോല്‍ സിറ്റൗട്ടിലെ ഷൂവിനുള്ളില്‍ വച്ച് ജോയി പുറത്തുപോയ സമയത്തായിരുന്നു സംഭവം.
ഭാര്യ ജിജിയെ പള്ളിയില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാനാണ് ജോയി വീട് പൂട്ടിയിറങ്ങിയത്. ദമ്പതികള്‍ തിരികെ എത്തിയപ്പോള്‍ മുന്‍വാതില്‍ ചാരിയിട്ട നിലയിലായിരുന്നു. എന്നാല്‍ താക്കോല്‍ പഴയതുപോലെ തന്നെ ഷൂവിനുള്ളില്‍ ഇരിക്കുന്നത് കണ്ട് ആദ്യം സംശയം തോന്നിയില്ല. പിന്നീട് അകത്തുകയറി അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞത്.
മോഷണത്തിന് ശേഷം താക്കോല്‍ തിരികെ ഷൂവിനുള്ളില്‍ തന്നെ വച്ച് മോഷ്ടാവ് കടന്നു കളയുകയായിരുന്നു. ജിജി എല്ലാ ചൊവ്വാഴ്ചയും പള്ളിയില്‍ പോകുന്നതും ജോയി ഇവരെ കൂട്ടിക്കൊണ്ടു വരാന്‍ പോകുമെന്നതും കൃത്യമായി അറിയാവുന്ന ആരോ ആണ് മോഷണത്തിന് പിന്നിലെന്ന് പൊലിസ് കരുതുന്നു. ജോയിയുടെ പരാതിയില്‍ കേസെടുത്ത ആലത്തൂര്‍ പൊലിസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിക്കും

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6