
കവിത
വൃശ്ചികമാസത്തിൽ
അഷ്ടമി നാളിൽ
തിരുവൈക്കത്തപ്പന്റെ
നടയിലെത്തി….(2)
പുലർകാലേ ഭഗവാനെ
കൺനിറയെകണ്ടു
തൊഴുതു
അഷ്ടമിദർശന
പുണ്യം നേടാൻ…(2)
(വൃശ്ചിക…..)
എത്രയോ നേരം
ഞാൻ കാത്തുനിന്നു..
ഭഗവാനെ ഒരു നോക്കു
കാണുവാനായ്….(2)
കരിതൻപുറമേറി
ആലവട്ടം വെഞ്ചാമരമോടെ
പ്രദക്ഷിണവഴിയിൽ നിൻ
തിരുവെഴുന്നള്ളത്തു ഞാൻ
തൊഴുതുനിന്നു…(2)
(വൃശ്ചിക….)
വ്യാഘ്രപാഥർക്ക്
ദർശനമരുളിയ
പുലർകാലനേരം
സമാഗതമായി….(2)
ശംഖൊലി മുഴങ്ങി
തിരുനട തുറന്നു
പഞ്ചാക്ഷരി
ജപമന്ത്രമുയർന്നു…
മനംകുളിർക്കേ
ഭഗവാനെ തൊഴുതുവല്ലോ…
(വൃശ്ചിക….)

No Comment.