
കവിത
മലയാളസിനിമയ്ക്കഭിമാനമായി
ഒരുപാടുവേഷങ്ങളാടിത്തിമിർത്തു.
ശുദ്ധഹാസ്യത്തിൻ ഭാവങ്ങളേകി
പൊട്ടിച്ചിരിപ്പിച്ചോരിന്നച്ചൻ….
അനുഭവസ്പുടങ്ങൾ
തൻ ലാളിത്തമാർന്ന
അഭിനയപകർച്ചകൾ
ൽ പലതുമേകി
മലയാളനാടിനെ
ധന്യമാക്കിയോരഭിനയപ്രതിഭയെ പ്രണമിച്ചിടുന്നു…
എന്നെന്നും മലയാളി
ഹൃദയത്തിലേറ്റുന്ന
ഒട്ടേറെ വേഷങ്ങൾ
ചെയ്തോരതുല്യൻ,
ഉള്ളിൽ നിറയുന്ന സങ്കടമെല്ലാം
പുഞ്ചിരിയാലെ മറച്ചുവച്ച്
പ്രേക്ഷകരാണെന്നും
തൻശക്തിയെന്ന്
ആയിരംവട്ടം പറഞ്ഞിരുന്നു…
അവരിലൊരാളായി
ചേർന്നുനിന്നീടുവാൻ
ജനകീയ പ്രതിനിധിയായും
നന്മതൻ വിളനിലമായ്
എന്നുമേ വർത്തിച്ച
ഇന്നച്ചനേകുന്നു
അമ്മ മലയാളത്തിൻ
പ്രണാമം…
കഥകളുടെ
സുൽത്താൻ
ബഷീർതൻ ഹൃദയത്തിൽ
വാക്കുകൾകൊണ്ട്
സോദരസ്നേഹം
പകർന്നേകി
സുൽത്താനെ തോളത്തേറ്റിയ
ഉജ്ജ്വലപ്രതിഭയാം
ഇന്നച്ചൻ…
കഷ്ടതയേറും
വഴികൾതാണ്ടി
വിജയസോപാനങ്ങളേറെകടന്ന്
മലയാളസിനിമയിൽ
ഉയരങ്ങൾ താണ്ടി
അമ്മതൻ സാരഥിയായോരിന്നച്ചൻ
ഹൃദയത്തിൽ നിറയുന്ന
ചെമ്പനീർ പൂക്കളാൽ
അമ്മ മലയാളമേകും
പ്രണാമം…
അർബുദരോഗികൾക്കാശ്വാസമേകി…
കാലനിയോഗങ്ങൾക്ക്
മാറ്റമേകാതെ
അവരിലൊരാളായ്
സ്വയംമാറിയും
യവനികയ്ക്കപ്പുറം
പോയ്മറഞ്ഞ
ഇന്നച്ചനേകുന്നു
പ്രണാമം….
അമ്മ മലയാളത്തിൻ പ്രണാമം…🙏🌹

No Comment.