എം.ഡി.എം.എയുമായി സഫ്വാൻ എന്ന യുവാവിനെ പിടികൂടിയതാണ് ഈ അന്വേഷണത്തിൽ ഏറ്റവും നിർണ്ണായകമായത്.ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ ബി.ആർ.സിയിലെ കായികാധ്യാപികയായ കീർത്തനയുമായുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ മറ്റൊരു അധ്യാപികയായ കാവ്യക്കും ഇതിൽ പങ്കുണ്ടെന്നും, ഇവരുടെ അക്കൗണ്ടുകളിലേക്ക് പലരിൽ നിന്നായി ലക്ഷക്കണക്കിന് രൂപ എത്തിയിട്ടുണ്ടെന്നും കണ്ടെത്തുകയായിരുന്നു. ലഹരിമരുന്ന് വാങ്ങുന്ന ആളുകൾ ഈ അധ്യാപകർക്കാണ് നേരിട്ട് പണം അയച്ചുനൽകിയിരുന്നത്. തങ്ങൾക്കുള്ള കമ്മീഷൻ എടുത്ത ശേഷം ബാക്കി തുക ഇവർ ലഹരി മാഫിയയ്ക്ക് കൈമാറുന്നതായിരുന്നു രീതി എന്ന് പൊലീസ് വ്യക്തമാക്കുന്നു.
ഇരുവരും നിരവധി തവണ ബെംഗളൂരുവിലേക്ക് യാത്ര ചെയ്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ യാത്രകൾ ലഹരി കടത്തുന്നതിന് വേണ്ടിയായിരുന്നോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
നിലവിൽ ജയിലിൽ കഴിയുന്ന കാവ്യയെയും കീർത്തനയെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ ലഹരി മാഫിയയിലെ പ്രധാന കണ്ണികളിലേക്ക് എത്താൻ കഴിയുമെന്ന വലിയ പ്രതീക്ഷയിലാണ് അന്വേഷണ സംഘം
No Comment.