ലളിതഗാനം

സാമസംഗീതത്തിൻ
സാഗരം തീർക്കുന്ന
ശാലീനതേ നിന്റെ പുഞ്ചിരിയിൽ… (2)
സരയൂ തീരങ്ങൾ
പുളകംകൊള്ളുമ്പോൾ
എൻമനതാരിൽ
നിറയുന്നു നീ…. (2)
(സാമ…..)
കാലം കാത്തുവെച്ച കണിവിളക്കെ -എന്റെ –
കവിമൊഴിക്കീണമായ്
വന്നു നീ… (2)
പുളിയിലക്കര പുടവ ചുറ്റി നീ
പൗർണ്ണമിയായെന്നിൽ
നിറഞ്ഞുനിന്നു
എന്നിൽ സംഗീതസാരംഗിയായലിഞ്ഞു…
(സാമ…..)
അന്നാദ്യമായ് കണ്ടനാൾ
അറിഞ്ഞതില്ല ഞാൻ…
എന്നിൽ നിറയുന്ന വസന്തമായ്
മാറുമെന്ന്…(2)
നിൻ മിഴികളിൽ കണ്ടൊരു സ്നേഹവും
കുറുമൊഴിതൻ വത്സല്യവും
മാലേയക്കുളിരിൻ
തൊങ്ങലു ചാർത്തുമ്പോൾ
അറിയാതെ ഞാനും
സ്നേഹിച്ചിടുന്നു…
നിന്നെ അറിയാതെ ഞാനും സ്നേഹിച്ചിടുന്നു..,.
(സാമ……)

No Comment.