2025 നവംബറിലായിരുന്നു വണ്ടത്താനത്ത് വെച്ച് തൊടുപുഴ സ്വദേശി റെജികുമാർ ഒരു അപകടത്തിൽപ്പെടുന്നത്. എന്നാൽ, ആ നിമിഷം അതുവഴി കടന്നുപോയ വണ്ണപ്പുറം സ്വദേശികളായ പുതുപ്പറമ്പിൽ ബേബി വൈദ്യനും മകന് ആൽഫ്രഡും ഒരു നിമിഷം പോലും മടിച്ചുനിന്നില്ല. ഗോൾഡൻ ഹവറിൽ തന്നെ അവർ അദ്ദേഹത്തിന് പ്രഥമശുശ്രൂഷ നൽകുകയും ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

ആ അച്ഛന്റെയും മകന്റെയും സമയോചിതമായ ഇടപെടൽ ഒന്നുകൊണ്ടുമാത്രമാണ് റെജികുമാറിന്റെ ജീവ.ൻ തിരിച്ചുകിട്ടിയത്.
അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കുന്നവർക്കായി കേന്ദ്ര സർക്കാർ നൽകുന്ന 25,000 രൂപയുടെ പുരസ്കാരം പിന്നീട് ബേബി വൈദ്യനെയും മകനെയും തേടിയെത്തി. എന്നാൽ, അവിടെയും അവർ തങ്ങളുടെ വലിയ മനസ്സ് കാട്ടി— അപകടത്തെ തുടർന്ന് ജീവിക്കാൻ പ്രയാസപ്പെടുന്ന റെജികുമാറിന്റെ കുടുംബത്തിന് ആ തുക മുഴുവനായി കൈമാറി.

സ്വന്തം നേട്ടങ്ങളെക്കാൾ സഹജീവികളുടെ കണ്ണീരിന് വിലകൽപ്പിച്ച ഈ അച്ഛനും മകനും ഹൃദയം നിറഞ്ഞ ബിഗ് സല്യൂട്ട്
No Comment.