
കവിത
പനിമതി വിരിയും രാവിൽ
പരിചൊടു വന്നു നീ അരികിൽ… (2)
പരിഭവമോടെന്നെ നോക്കിയപ്പോൾ
പറയാൻവന്നതും മറന്നുപോയി… (പറ)
(പനി…..)
അറിയാത്ത സ്നേഹത്തിൻ വർണ്ണങ്ങൾ വിതറി
മോഹിനി നീയെന്നിൽ നിറഞ്ഞുനിൽക്കേ… (2)
മായാമയൂരങ്ങൾ നർത്തനമാടി
മാനസവേണുവിൽ ശ്രുതിയുണർന്നു… (മാന…)
(പനി……)
നിഴലും നിലാവും
ഇണ ചേരുമ്പോൾ
ഇരുഹൃദയങ്ങൾ ആശിപ്പതെന്തോ… (2)
ഒഴുകും നദിപോൽ ഒന്നായി ചേരുവാൻ…
ഓളവും തീരവുംപോൽ സംഗമിച്ചീടുവാൻ… (ഓളവും)
(പനി……….)

No Comment.