Skip to content

chithrodayamflashnews.com

October 28, 2026 3:36 am

സൈക്കിളിൽ ഡെലിവറി ജോലി ചെയ്ത് ഉപജീവനം നടത്തിയിരുന്ന ബ്ലിങ്കിറ്റ് ജീവനക്കാരനായ സുജീതിന് അനന്ത് അംബാനി സ്കൂട്ടർ സമ്മാനമായി നൽകി.

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഇരുചക്രവാഹനം വാങ്ങാൻ കഴിയാതിരുന്ന സുജീത് സൈക്കിളിലായിരുന്നു ഡെലിവറി നടത്തിയിരുന്നത്. മുംബൈയിലെ സാമൂഹിക പ്രവർത്തകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഹുസൈൻ മൻസൂരിയാണ് ഈ കാര്യം അനന്ത് അംബാനിയുടെ ശ്രദ്ധയിൽ എത്തിച്ചത്. ഉടൻ അദ്ദേഹം സുജീതിന് സ്കൂട്ടർ നൽകാൻ നിർദേശിക്കുകയായിരുന്നു.

ഹുസൈൻ തന്നെയാണ് യുവാവിന് സ്കൂട്ടർ കൈമാറിയത്. കഠിനാധ്വാനം ചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന യുവാവിന് ആദ്യം ഇത് വിശ്വസിക്കാൻ സാധിച്ചില്ല.പുതിയ സ്കൂട്ടർ ലഭിച്ചപ്പോൾ സുജീത് വികാരാധീനനായി. സൈക്കിളിൽ ഡെലിവറി നടത്തി ഉപജീവനം നടത്തിയിരുന്ന യുവാവിന് പുതിയ വാഹനം ജോലി കൂടുതൽ എളുപ്പമാക്കാനും സമയവും അധ്വാനവും ലാഭിക്കാനും സഹായകമാകും.

അനന്ത് അംബാനിയെയും ഹുസൈൻ മൻസൂരിയെയും ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് സന്തോഷ കണ്ണീരോടെ സുജീത് പറഞ്ഞത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6