Skip to content

chithrodayamflashnews.com

October 28, 2026 8:26 am

നിറദീപങ്ങൾ

ലളിതഗാനം


ആരോടും തോന്നാത്തോരിഷ്ടം
എനിക്ക് നിന്നോട് തോന്നിയോരിഷ്ടം… (2)
ആയിരം വർണ്ണപരാഗങ്ങളിൽ ചൂടി..
ശാലീനതെ നീയെന്നിൽ നിറഞ്ഞു നിൽപ്പൂ… (2)

(ആരോടും….)

അകലങ്ങളില്ലാത്ത ആത്മബന്ധത്തിൻ
ആതിര നിലാവല്ലോ നീ.. (2)
അഴകോലും സ്വപ്നത്തിൻ നിറച്ചാർത്തിലെന്നും
അരുണിമേ…
നീ ഒഴുകിയെത്തുന്നു… (2)

(ആരോടും….)

നിന്നിലൂടറിയുന്നു സ്നേഹത്തിൻ മൊഴിച്ചാർത്ത്…
നിന്നിലൂടറിയുന്നു
മായിക മോഹങ്ങൾ… (2)
എങ്കിലും പൂർണ്ണിമേ ചൊല്ലിടാം ഞാനിന്നു
നീയെന്നിൽ നിറയുന്ന വസന്തരാഗം…. (2)

(ആരോടും….)

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6