Skip to content

chithrodayamflashnews.com

ഹജ്ജിന് അവസരം ലഭിച്ചവരിൽ ഏറ്റവും കൂടുതൽ പേർ മലപ്പുറം ജില്ലയിൽ നിന്ന്; ആദ്യ ഗഡു ഈ മാസം അടയ്ക്കണം; അടക്കേണ്ടത് 81,800 രൂപ..!

2023 | ഏപ്രിൽ 02|ഞായർ |

റിപ്പോർട്ടർ. സൗമ്യ

ഈ വര്‍ഷത്തെ ഹജ്ജിന് കേരളത്തില്‍ നിന്ന് അവസരം ലഭിച്ചത് 10,331 പേര്‍ക്ക്. 6,466 സ്ത്രീകളും 3,865 പുരുഷന്‍മാരുമാണ് സംസ്ഥാനത്ത്‌നിന്ന് ഹജജിനായി തെരഞ്ഞെടുക്കപ്പെട്ടത്. ഹജ്ജിന് അവസരം ലഭിച്ചവര്‍ ആദ്യഗഡുവായ 81,800 രൂപ ഈ മാസം ഏഴിനകം അടക്കണം. കേരളത്തില്‍ നിന്ന് ഹജ്ജിനായ അപേക്ഷ നല്‍കിയ 19,524 പേരില്‍ 10,331 പേര്‍ക്കാണ് ഇത് വരെ അവസരം ലഭിച്ചത്. 70 വയസിന് മുകളിലുളള വിഭാഗത്തില്‍നിന്ന് 1,430 പേര്‍ക്കും ലേഡീസ് വിത്തൗട്ട് മഹ്‌റം വിഭാഗത്തിലെ 2,807 പേര്‍ക്കും നേരിട്ട് അവസരം ലഭിച്ചു. ജനറല്‍ വിഭാഗത്തില്‍ നിന്ന് 6,094 പേര്‍ക്കാണ് അന്തിമപട്ടികയില്‍ അവസരം ലഭിച്ചത്.

ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവരില്‍ കൂടുതല്‍ പേര്‍ മലപ്പുറം ജില്ലയില്‍ നിന്നാണ്. 3463 പേരാണ് മലപ്പുറം ജില്ലയില്‍ നിന്നുള്ളവര്‍. കോഴിക്കോട് നിന്ന് 2341 പേര്‍ക്കും കണ്ണൂരില്‍ നിന്ന് 1122 പേര്‍ക്കുമാണ് അവസരം ലഭിച്ചത്.

കൂടുതല്‍ പേര്‍ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായി തെരഞ്ഞെടുത്തത് കരിപ്പൂര്‍ വിമാനത്താവളമാണ്. 6322 പേരാണ് കരിപ്പൂരില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടനത്തിനായി പുറപ്പെടുക. 2213 പേര്‍ കൊച്ചി വിമാനത്താവളവും, 1796 പേര്‍ കണ്ണൂര്‍ വിമാനത്താവളവും എംബാര്‍ക്കേഷന്‍ പോയിന്‍റായി തെരഞ്ഞെടുത്തു.

തെരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യ ഗഡു ഓണ്‍ലൈനായോ ഹജ്ജ് കമ്മിറ്റി വെബ് സൈറ്റില്‍ നിന്ന് ലഭിക്കുന്ന ബാങ്ക് റഫറന്‍സ് നമ്ബറുള്ള പേ-ഇന്‍ സ്ലിപ്പ് ഉപയോഗിച്ച്‌ എസ്.ബി.ഐ, അല്ലെങ്കില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ശാഖകളിലോ ആണ് പണം അടക്കേണ്ടത്. ബാക്കി അടക്കേണ്ട തുക പിന്നീട് അറിയിക്കും.

പണം അടച്ചതിന് ശേഷം പേ ഇന്‍ സ്ലിപ്പ്, പാസ്‌പോര്‍ട്ട്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഫോട്ടോ പതിച്ച മെഡിക്കല്‍ സ്‌ക്രീനിങ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, ഹജ്ജ് അപേക്ഷ ഫോം ,പാസ്പോര്‍ട്ട് ആദ്യ പേജിന്റെയും അവസാന പേജിന്റെയും കോപ്പി, കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ ഏപ്രില്‍ പത്തിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റി ആസ്ഥാനമായ കരിപ്പൂര്‍ ഹജ്ജ് ഹൗസിലോ കോഴിക്കോട് പുതിയറ റീജനല്‍ ഓഫീസിലോ സമര്‍പ്പിക്കണമെന്നും ഹജ്ജ് കമ്മിറ്റി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6