നാണക്കേടുകൊണ്ട് തലപൊക്കാൻ വയ്യാത്ത ഒരു വാർത്തയാണ് ബംഗ്ലാദേശിൽ നിന്നും പുറത്തുവരുന്നത്…! ബംഗ്ലാദേശുകാരനായ മോരു മിയ (35) എന്ന യാചകൻ്റെ അവസ്ഥ കേട്ടാൽ നിങ്ങൾ എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത് എന്ന് തോന്നിപ്പോകും….!!
യാചനയിലൂടെ ജീവിക്കുന്ന ഇദ്ദേഹം കഴിഞ്ഞ 10 വർഷത്തിനിടയിൽ കഴിച്ചത് 21 വിവാഹങ്ങളാണ്..!
ഏറ്റവും വലിയ തമാശ എന്തെന്നാൽ, ആരെയും തേടിപ്പോയി പെണ്ണ് ചോദിച്ചതല്ലത്രേ…!! സ്ത്രീകൾ സ്വയം വിവാഹാഭ്യർത്ഥനയുമായി ഇയാളുടെ അടുത്തേക്ക് വരികയായിരുന്നു..!

വരുന്നത് സ്ത്രീകളായതുകൊണ്ട്, അവരുടെ അഭ്യർത്ഥന നിരസിക്കുന്നത് മോശമാണെന്ന് കരുതി മാത്രമാണ് പാവം ഇത്രയും വട്ടം താലി കെട്ടിയത് മാത്രമല്ല, ഇതിൽ പലരും ഇയാളെക്കാൾപ്രായം കുറഞ്ഞവരും പ്രായക്കൂടുതൽ ഉള്ളവരുമായിരുന്നു എന്നുകൂടി കേൾക്കുമ്പോഴാണ് നമ്മുടെ നാട്ടിലെ എൻജിനീയർമാരും മറ്റ് അഭ്യസ്തവിദ്യരായ ജോലിക്കാരും നെഞ്ചത്തടിച്ച് കരയുന്നത്…!!
ഇനി മറ്റൊരു രസകരമായ കാര്യം, ദിവസവും ഓരോ ഭാര്യമാരെ മാറിമാറി കൂടെക്കൂട്ടിയാണ് ഇദ്ദേഹം ഭിക്ഷാടനത്തിന് ഇറങ്ങുന്നത്…!!
ഭാര്യമാരുടെ എണ്ണം പെരുകിയതോടെ സ്വന്തം ഭാര്യമാരുടെ പേര് പോലും ഓർത്തെടുക്കാൻ പറ്റാത്ത അവസ്ഥയിലാണ് കക്ഷി…! 21 പേരിൽ ആകെ ഓർമ്മയുള്ളത് 8 പേരുടെ പേര് മാത്രം ഒടുവിൽ പേര് മാറിപ്പോകാതിരിക്കാനും മറന്നുപോകാതിരിക്കാനും ഭാര്യമാരുടെ പേരുകൾ ഒരു പേപ്പറിൽ എഴുതിവെച്ചാണ് ഇദ്ദേഹത്തിൻ്റെ നടപ്പ്…!
ഇവിടെ ലക്ഷങ്ങൾ മുടക്കി ഡിഗ്രി വാങ്ങി, കോട്ടും സൂട്ടും ഇട്ട് നടന്നിട്ടും “ചേട്ടന് സ്വന്തമായി വീടോ ജോലിയോ ഉണ്ടോ…?” എന്ന് ചോദിച്ച് പെൺകുട്ടിയുടെ വീട്ടുകാർ ഇറക്കിവിടുന്ന കാലത്താണ്, യാചകനായ ഒരു ചേട്ടൻ 21 കല്യാണം കഴിച്ച് ലിസ്റ്റ് ഡയറിയിൽ എഴുതിനടക്കുന്നത്…!
No Comment.