നീണ്ടകരയിൽ വള്ളംമറിഞ്ഞ് കടലിൽ കാണാതായ മകൻ ഗൗതം കൃഷ്ണയുടെ ഓർമ്മകൾക്ക് അമ്മ വിട നൽകി. മൃതദേഹം കണ്ടെത്താനാകാതെ വന്നതോടെ, മകൻ്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അമ്മ രേഷ്മ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി. തുടർന്ന് ഈ രൂപം ചിതയിൽ ദഹിപ്പിക്കുകയും ചെയ്തു. മത്സ്യബന്ധനത്തിനിടെയുണ്ടായ അപകടത്തിൽ രേഷ്മയുടെ ഭർത്താവും അച്ഛനും നേരത്തെ കടലിൽ വെച്ച് മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിന് മറ്റൊരു തീരാദുരന്തം കൂടിയുണ്ടായത്.
കടലിൽ കാണാതായ ഗൗതം കൃഷ്ണയ്ക്കായി തെരച്ചിൽ നടത്തിയിട്ട് 55 ദിവസങ്ങൾ പിന്നിട്ടു. മകൻ ജീവനോടെ തിരിച്ചുവരുമെന്ന പ്രതീക്ഷ പൂർണ്ണമായും അസ്തമിച്ചതോടെയാണ് മാതാവ് രേഷ്മ മകൻ മരണപ്പെട്ടതായി കണക്കാക്കി പരമ്പരാഗത രീതിയിൽ ചടങ്ങുകൾ നടത്തിയത്.
കടലിൽ കാണാതായ മകനെ കണ്ടെത്തുന്നതിൽ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവത്തിനെതിരെ രേഷ്മ മുൻപ് പൊലീസിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു.
No Comment.