Skip to content

chithrodayamflashnews.com

November 29, 2026 9:18 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

അവൻ ഇനി മടങ്ങി വരില്ല’; മകന്റെ രൂപം തടിയിൽ തീർത്ത് അന്ത്യകർമ്മങ്ങൾ നടത്തി അമ്മ; കണ്ണീരിൽ തോരാതെ കൊല്ലം നീണ്ടകര

നീണ്ടകരയിൽ വള്ളംമറിഞ്ഞ് കടലിൽ കാണാതായ മകൻ ഗൗതം കൃഷ്ണയുടെ ഓർമ്മകൾക്ക് അമ്മ വിട നൽകി. മൃതദേഹം കണ്ടെത്താനാകാതെ വന്നതോടെ, മകൻ്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അമ്മ രേഷ്മ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി. തുടർന്ന് ഈ രൂപം ചിതയിൽ ദഹിപ്പിക്കുകയും ചെയ്തു. മത്സ്യബന്ധനത്തിനിടെയുണ്ടായ അപകടത്തിൽ രേഷ്‌മയുടെ ഭർത്താവും അച്ഛനും നേരത്തെ കടലിൽ വെച്ച് മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിന് മറ്റൊരു തീരാദുരന്തം കൂടിയുണ്ടായത്.
കടലിൽ കാണാതായ ഗൗതം കൃഷ്ണയ്ക്കായി തെരച്ചിൽ നടത്തിയിട്ട് 55 ദിവസങ്ങൾ പിന്നിട്ടു. മകൻ ജീവനോടെ തിരിച്ചുവരുമെന്ന പ്രതീക്ഷ പൂർണ്ണമായും അസ്തമിച്ചതോടെയാണ് മാതാവ് രേഷ്മ മകൻ മരണപ്പെട്ടതായി കണക്കാക്കി പരമ്പരാഗത രീതിയിൽ ചടങ്ങുകൾ നടത്തിയത്.

കടലിൽ കാണാതായ മകനെ കണ്ടെത്തുന്നതിൽ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവത്തിനെതിരെ രേഷ്മ മുൻപ് പൊലീസിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6