Skip to content

chithrodayamflashnews.com

October 24, 2026 6:22 pm

വേരിടങ്ങൾ തേടാതെ

അലീഷ മാഹിൻ

കഥ

കൂട്ടിക്കിഴിക്കലുകളെല്ലാം ഒരു വെള്ള പേപ്പറിൽ എഴുതിവെച്ചാണ് പുറമെ ബന്ധിക്കപ്പെട്ട ആ ഒറ്റമുറി വീട്ടിൽ താമസമാക്കിയത്.അറ്റമടർന്നു പോയ ഓടിനു വിടവിലൂടെ രാത്രിയാകാശം കാണാം.. അയലത്തെ ജനാലക്കപ്പുറം ഒരു പെൺകുട്ടിയുണ്ട്.ചിലപ്പോൾ അവളുടെ പാട്ട് കേൾക്കാം,,
കൈ ചിലങ്കയുടെ താളത്തിൽ കടുത്ത നിറമുള്ള കുപ്പിവളകളിടയ്ക്കിടെ പൊട്ടി വീഴുന്നതും കേൾക്കാം,,

അവൾക്ക് കാലുകളില്ല.
എന്നിട്ടും കരഞ്ഞു കണ്ടില്ല.
ജനാലക്കരികെ നിന്നുള്ള ഒരു പുഞ്ചിരിയുണ്ട്.ചിലപ്പോഴൊക്കെ നെഞ്ചിലെവിടെയൊക്കെയോ കൊണ്ട് കയറാറുമുണ്ട്.
നിലത്തു ചവിട്ടാൻ കഴിയാത്ത വിധം ഉപ്പൂറ്റി വിണ്ടുകീറിയയൊരുത്തിയുടെ നിസ്സഹായതയുടെ നോട്ടമെന്ന് മാത്രം ഞാനതിനെ പേരിട്ടു വിളിക്കുന്നു..

ഗതികേടുകളിലും നോവുകളിലും തളരാത്തൊരു മനുഷ്യനിലേക്ക് സഹതാപത്തിന്റെ പച്ച ഞരമ്പുകളുടെ വേരറ്റങ്ങൾ നിങ്ങളും തിരഞ്ഞു ചെല്ലാതിരിക്കുക..

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6