Skip to content

chithrodayamflashnews.com

October 24, 2026 2:05 pm

കാമുകന് ഗിഫ്റ്റായി 55000 രൂപയുടെ കാർ..!! കാമുകിക്ക് കിട്ടിയത് 85 ലക്ഷത്തിന്റെ ‘പണി’…!

പ്രണയം പരാജയപ്പെടുമ്പോൾ പലരും പല രീതിയിലാകും പ്രതികരിക്കുക. എന്നാൽ അമേരിക്കയിലെ ചിക്കാഗോയിൽ നടന്നൊരു സംഭവം കേട്ടാൽ ആരും ഒന്നു ഞെട്ടും…!!

പ്രണയം തകർന്നപ്പോൾ മുൻ കാമുകിക്ക് കാമുകൻ കൊടുത്ത ആ പണി സോഷ്യൽ മീഡിയയിൽ ഇപ്പഴും ഒരു ചൂടൻ ചർച്ചയാണ്…!

പ്രണയകാലത്തെ ചെറിയൊരു തമാശ..!! അമേരിക്കയിലെ ചിക്കാഗോയിൽ ജീവിച്ചിരുന്ന ബ്രാൻഡനും ജെന്നിഫറും തമ്മിൽ നല്ലൊരു പ്രണയത്തിലായിരുന്നു…!!

ആ കാലത്താണ് ബ്രാൻഡൻ വെറും 600 ഡോളർ (ഏകദേശം 55,000 രൂപ) കൊടുത്ത് ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങുന്നത്…!! അന്ന് സ്നേഹം മൂത്ത് ആ വാഹനം ബ്രാൻഡൻ രജിസ്റ്റർ ചെയ്തത് കാമുകിയായ ജെന്നിഫറിന്റെ പേരിലായിരുന്നു. അന്ന് ജെന്നിഫറിന് അതൊരു വലിയ കാര്യമായി തോന്നിയെങ്കിലും, പിന്നീട് അതൊരു വൻ വിപത്തായി മാറുമെന്ന് ആരും കരുതിയിരുന്നില്ല..!!

കാലം കടന്നുപോയി. മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ കാമുകി ബ്രാൻഡനെ തേച്ചിട്ട് പോയി. ബന്ധം തകർന്നതോടുകൂടി ബ്രാൻഡൻ ആ കാറുമായി സ്ഥലം വിട്ടു…!!

ഒരു എയർലൈൻസിൽ ജീവനക്കാരനായിരുന്ന ബ്രാൻഡന്റെ തലയിൽ പ്രണയപ്പക തീർക്കാൻ ഒരു മാസ്റ്റർ പ്ലാൻ ഉദിച്ചു. ആരും ചിന്തിക്കാത്ത ആ വഴി വളരെ കൃത്യമായി അവൻ നടപ്പിലാക്കി…!!

ജെന്നിഫറിന്റെ പേരിലുള്ള ആ കാർ അവൻ നേരെ കൊണ്ടുപോയത് എയർപോർട്ടിലെ പെയ്ഡ് പാർക്കിംഗ് ലോട്ടിലായിരുന്നു. അവിടെ കാർ പാർക്ക് ചെയ്ത ശേഷം അവൻ പിന്നീട് ആ വഴിക്ക് തിരിഞ്ഞുപോയില്ല..!!

പാവം ജെന്നിഫർ തന്റെ പേരിൽ അങ്ങനെയൊരു കാർ എവിടെയോ കിടപ്പുണ്ടെന്ന കാര്യം അറിഞ്ഞതുമില്ല..! വർഷങ്ങൾ കഴിഞ്ഞു. ഒരുനാൾ ജെന്നിഫറിനെ തേടി ഒരു കത്തുവന്നു..!! അത് കണ്ടിട്ട് അവൾ ഞെട്ടിപ്പോയി..! പാർക്കിംഗ് ലോട്ടിൽ കിടന്ന കാറിന്റെ പേരിൽ അടിഞ്ഞുകൂടിയ പിഴ തുക മാത്രം 1,05,000 ഡോളർ ഇന്ത്യൻ കറൻസിയിൽ ഏകദേശം 85 ലക്ഷത്തിലധികം രൂപ..!

വെറും 55,000 രൂപ വിലമതിക്കുന്ന ഒരു പഴയ കാറിന് 85 ലക്ഷം രൂപ പിഴ! താങ്ങാനാവാത്ത ഈ തുക കണ്ട് ഞെട്ടിയ ജെന്നിഫർ ഒടുവിൽ നിയമത്തിന്റെ സഹായം തേടി കോടതിയെ സമീപിച്ചു…!!

കോടതി കേസ് പരിഗണിച്ച് ഒടുവിൽ ആ വലിയ പിഴത്തുക 4,500 ഡോളറായി (ഏകദേശം 3.7 ലക്ഷം രൂപ) കുറച്ചു നൽകിയെങ്കിലും, കാമുകൻ കൊടുത്ത ആ ‘എട്ടിന്റെ പണി’ ജെന്നിഫറിന് ജീവിതകാലം മുഴുവൻ ഓർമ്മയുണ്ടാകും.

ഈ സംഭവം ചിരിപ്പിക്കുമെങ്കിലും നമ്മെ ചിന്തിപ്പിക്കുന്ന ചില കാര്യങ്ങൾ കൂടിയുണ്ട്..!!
പ്രണയമോ സൗഹൃദമോ എത്ര ആഴത്തിലുള്ളതാണെങ്കിലും, വാഹനങ്ങളുടെയോ വസ്തുവകകളുടെയോ ഉടമസ്ഥാവകാശം സംബന്ധിച്ച കാര്യങ്ങളിൽ എപ്പോഴും സ്വന്തം പേരിൽ വ്യക്തത സൂക്ഷിക്കുക. മറ്റുള്ളവരുടെ പേരിൽ വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ ഉണ്ടാകാവുന്ന അപകടങ്ങൾക്ക് വലിയ വില നൽകേണ്ടി വന്നേക്കാം..!!

പ്രതികാരം ചെയ്യാനുള്ള താല്പര്യം ചിലപ്പോൾ നിയമപരമായ വലിയ കുരുക്കുകളിലേക്കോ സാമ്പത്തിക നഷ്ടങ്ങളിലേക്കോ നമ്മെയോ മറ്റുള്ളവരെയോ നയിക്കാം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6