Skip to content

chithrodayamflashnews.com

October 13, 2026 4:21 am
തകർന്ന സ്വപ്നങ്ങളിൽ നിന്ന് – തകർന്ന സ്വപ്നങ്ങൾക്കിടയിലും ജീവിതത്തെ തേടുന്ന കവിതകൾ; ‘ആകാശത്തിന് താഴെ ചുവന്ന നനവുള്ള മണ്ണ്’ കോഴിക്കോട് ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം സംഭവിച്ചതിന്റെ ഞെട്ടലിലാണ് നാട്. കടലിന്റെ മകളുടെ സ്വപ്നം ആകാശത്തേക്ക്! മത്സ്യത്തൊഴിലാളിയുടെ മകൾ കരിഷ്മ ഇനി പൈലറ്റ്!  എന്റെ മുത്തിന്റെ ഓർമകൾ പോലും ഇനി പങ്കുവയ്ക്കാൻ പാടില്ലേ? അവൾ ബാക്കിവച്ചത് ഓർമകൾ മാത്രമാണ്… അതെങ്കിലും എന്നോടൊപ്പം ജീവിക്കട്ടെ!” കണ്ണുനിറയ്ക്കുന്ന വാക്കുകളുമായി അംബുജാക്ഷൻ… ബസിൽ കുഴഞ്ഞു വീണ് യുവാവ് , ആംബുലൻസ് പോലെ ചീറി പാഞ്ഞ് ജീവൻ രക്ഷിച്ച് കണ്ടക്ടറും ഡ്രൈവറും 

വിവാഹ ബന്ധത്തിൽ ഒത്തുപോകാൻ കഴിയുന്നില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഞങ്ങളുടെ അടുത്തേക്ക് തിരികെ വരാം എന്ന് മക്കളോട് പറഞ്ഞിട്ടുണ്ട്’; മാതൃകാപരമായ വാക്കുകളുമായി ആശ ശരത്!

ഭർതൃവീടുകളിൽ മാനസിക-ശാരീരിക പീഡനങ്ങൾ സഹിക്കവയ്യാതെ ജീവനൊടുക്കുന്ന പെൺകുട്ടികളുടെ വാർത്തകൾ ഏറിവരുന്ന ഇക്കാലത്ത്, ശ്രദ്ധേയവും ചിന്തോദ്ദീപകവുമായ നിലപാട് വ്യക്തമാക്കി നടി ആശ ശരത്. ഒരു ടെലിവിഷൻ ഷോയിൽ സംസാരിക്കവെയാണ് താരം മക്കളോട് നൽകിയ ഉറപ്പിനെക്കുറിച്ച് മനസ്സ് തുറന്നത്.

​പലതും സഹിച്ച് അവിടെത്തന്നെ നിൽക്കേണ്ടി വരുന്നതും, തിരികെ ചെന്നാൽ സ്വന്തം വീട്ടുകാർ അംഗീകരിക്കില്ലെന്ന ഭയവുമാണ് പല പെൺകുട്ടികളെയും ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്. എന്നാൽ രണ്ട് പെൺമക്കളുടെ അമ്മയായ താൻ അങ്ങനെയല്ലെന്നും, സന്തോഷമില്ലാത്ത ഒരു ദാമ്പത്യത്തിൽ ഒത്തുതീർപ്പുകളുമായി ജീവിക്കേണ്ടതില്ലെന്ന് മക്കളോട് വ്യക്തമാക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു. ഒത്തുപോകാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ എപ്പോൾ വേണമെങ്കിലും തങ്ങളുടെ അടുത്തേക്ക് മടങ്ങിവരാമെന്നും ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്നും ആശ ശരത് ഓർമ്മിപ്പിക്കുന്നു. മാതാപിതാക്കൾ മക്കൾക്ക് നൽകേണ്ട ഏറ്റവും വലിയ ആത്മവിശ്വാസമാണിതെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രശംസ.
​

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6