Skip to content

chithrodayamflashnews.com

October 28, 2026 8:26 am

വസന്തമാലിക

കവിത


വസന്തനിലാവിൻ ചാരുതയിൽ
വനമുല്ലപ്പൂവുകൾ
വിരിയുമ്പോൾ
ആയിരം വർണ്ണപരാഗങ്ങൾ ചൂടി
നിറദീപമായ് നീ
അരികിൽവന്നു….
നിറദീപമായ് നീ
അരികിൽ വന്നൂ….

( വസന്ത..,.)

നിൻ മിഴികളിൽ നിറയുന്ന കൗതുകം
കാണുമ്പോൾ
കരളിൽ പതിയുന്നു
സ്നേഹവും…
മാരിവില്ലഴകേ മായരുതേ നീ…
മനതാരിലെന്നും
നിറഞ്ഞീടണെ….
എൻ മനതാരിലെന്നും
നിറഞ്ഞീടണെ…

(വസന്ത….)

കാണാതെതന്നെ കൺകണ്ട സ്നേഹം
കൺമണി നീയെന്നും
പങ്കുവയ്ക്കുമ്പോൾ….
കാർത്തിക ദീപമായ്
തെളിയുന്നു വീണ്ടും
മോഹപരാഗമേ
നീയെന്നും…
എൻ മോഹപാരാഗമേ
നീയെന്നും…

(വസന്ത……)

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6