
വേനൽ കീറുകൾ
ഉള്ളുപൊള്ളിക്കുന്നു.
വേനൽ
മഴക്കായി കൊതിക്കുമൊരു
വേഴാമ്പലായി നീറുന്നു ഞാനും.
മേഘങ്ങൾ
പോലുമതിവേഗതയിൽ
പായുന്നു.
കത്തുന്ന
സൂര്യന്റെ ശിരസ്സിൽ
ഒരു നാരിയിരുന്നു പുഞ്ചിരിക്കുന്നു.
സൂര്യപുത്രി!
നിനക്കായ് ഞാൻ
അനന്തകാലം കാത്തിരുന്നു.
നീ പാരിൽ
വന്നണയുന്ന കാലത്തിനായി കൊതിക്കുന്നു.
ഞാനൊരു തണലും
കുളിരുമാകും.
ഞാനൊരു തെന്നലാകും
ഒടുവിൽ
അലയായിയുയരും
നിനക്കായിയെന്നുമി
മുല്ലവള്ളി.
സൂര്യപുത്രിയെ പ്രണയിച്ച
മുല്ലവള്ളി!

നിഥിൻകുമാർ ജെ പത്തനാപുരം
7994766150
No Comment.