Skip to content

chithrodayamflashnews.com

October 28, 2026 7:21 am

ഗുരുവന്ദനം

കവിത




അറിവിന്റെ ദീപം പകർന്നുതന്നു
നൽവഴികൾ തെളിച്ച
ഗുരുക്കന്മാർ…
അവരുടെ ഓർമ്മകൾ ഹൃദയത്തിലേറ്റി
പ്രണമിച്ചിടുന്നാ പാദരവിന്ദങ്ങൾ…
ആദ്യാക്ഷരത്തിൻ
നന്മ പകർന്ന
അമ്മയല്ലോ ആദ്യഗുരു…
കർമ്മകാണ്ഡങ്ങൾതൻപാതയിൽ
ആത്മബന്ധുവും അമ്മ തന്നെ…
അച്ഛന്റെയിച്ഛകൾ മക്കൾതൻ വിജയം…
കർമ്മസാക്ഷിയായ് പുണ്യപ്രവാഹമായ്
ചിത്തം നിറയ്ക്കും
സത്യസ്വരൂപനാം ഗുരുവരനച്ഛൻ…

കത്തിച്ചു വച്ച നിലവിളക്കിൻ മുന്നിലായ്
മടിയിലിരുത്തി
നാവിൽ ഹരിശ്രീ കുറിച്ച ഗുരുവരൻ
അരിയിൽ കുറിപ്പിച്ചു കുഞ്ഞു വിരലിനാൽ
ഹരിശ്രീ ഗണപതായേ നമഃ….

അന്നുതൊട്ടിന്നോളമെൻവഴിത്താരയിൽ
അറിവിന്റെ വെട്ടം പകർന്നെത്രയൊ ഗുരുക്കൾ….
സ്നേഹംപകർന്നും തെല്ലു ശാസനകൾ ശിക്ഷകളേകി
ഇവ്വണ്ണം പ്രാപ്തമാം
ജീവിതമേകിയ
എൻപ്രിയ ഗുരുനാഥരെ വന്ദിച്ചിടുന്നു…

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6