
ജീവിതത്തിൻ വഴികളിൽ
ബുദ്ധിപൂർവം
നീങ്ങിടാൻ
യുക്തിയാർന്ന
ചിന്തവേണം
ശക്തിവേണം
കൂട്ടിനായ്…
ശക്തിയെത്രയെത്ര
വിധങ്ങളിൽ
നയിച്ചിടുന്നു
നമ്മളെ…
അറിഞ്ഞിടില്ല പലപ്പോഴും
നമ്മളാ നേരിടത്തിൻ
നഗ്നസത്യം…
ബുദ്ധിശക്തിയെ
കൂട്ടുചേർത്തു
കരുത്തരെന്നു
പലരും
മേനി ചൊല്ലുമെങ്കിലും
ആരോഗ്യശക്തി
കായികശക്തി,
കർമ്മശക്തി,
സ്നേഹശക്തി,
വൈഭവശക്തി,
അർപ്പണശക്തി,
ഓർമ്മശക്തി,
വികലശക്തി,
വികടശക്തി…
ഇനിയുമേറേ
ചൊല്ലിടാം
ശക്തികൾതൻ
വൈഭവങ്ങൾ
പലവിധങ്ങളിലല്ലയോ..?
മാനവന്റെ ശക്തികളീ വിധത്തിലെങ്കിൽ
പ്രകൃതിതന്റെ ശക്തിയും
പലവിധത്തിറിഞ്ഞിടുന്നു
നമ്മളും…
പ്രകൃതിയെ മറന്നുവെന്നാൽ
ദ്രോഹമായിടും
നിശ്ചയം
തച്ചുടയ്ക്കും
സർവ്വവും
ശത്രുമിത്ര
ഭാവമില്ലതിൽ…
വർഷമായ്
പ്രളയമായി,
കൊടുംവേനലായ്
മഹാരോഗമായ്
ഭൂകുലുക്കമായി
കടൽക്ഷോഭമായി
ശക്തിയാൽ
പാഠമേകും നമ്മളിൽ…
ഇല്ല നമ്മൾ പഠിച്ചതില്ല
പാഠമൊന്നും
പ്രകൃതിയെക്കാൾ
ശക്തരെന്ന
ഭാവമല്ലോ
ഏറിടുന്നു…
എവർസ്റ്റ് കീഴടക്കി
ചന്ദ്രനെ കീഴടക്കി
ശാസ്ത്രത്തെ കീഴടക്കി…
മണ്ണിനെ കീഴടക്കി…
വിണ്ണിനെ കീഴടക്കി…
ശക്തമായ
വാക്കിനാൽ
വീമ്പുചൊല്ലും
മർത്യവാക്കുകൾ…
വെറുതെയൊന്നും
പുഞ്ചിരിക്കും ഈശനും വികടവാക്കുകൾകേട്ട്….
വിവരമെന്നാൽ
പഠനം മാത്രമല്ല…
അപരനെ തിരിച്ചറിയണം,
അതിരുകൾ
മാറ്റിവയ്ക്കണം…
അഹന്തമാറ്റി
ഒത്തുചേരാം…
ഒരുമയാണ്
ശക്തിയെന്നും
പെരുമചൂടി
മുന്നിടാം…
ഞാനുമുണ്ടതിൽ…
നീയുമുണ്ടതിൽ…
നമ്മളൊത്തുചേരും
ശക്തിയുണ്ടതിൽ….

No Comment.