Skip to content

chithrodayamflashnews.com

വിഷുക്കണി

നന്മയുടെയും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും
സാഹോദര്യത്തിന്റെയും സമൃദ്ധിയുടെ നല്ല നാളുകളെ ഓർമ്മപ്പെടുത്തിക്കൊണ്ട് വീണ്ടും മേടവിഷു വന്നെത്തി.
എല്ലാവർക്കും ഹൃദ്യമായ വിഷുദിനാശംസകൾ…

കവിത


മേടവിഷു പുലർകാലം വന്നുചേർന്നു….
വിഷുക്കിളി പെണ്ണവൾ പാട്ടുപാടി…(2)
കർണ്ണികാരപ്പൂവുകൾ നൃത്തമാടും നേരത്ത്
മാൻമിഴിയാളെ… കണിക്കാഴ്ചയായ്….
നീ എന്നരുകിൽ വന്നീടുമോ….?(നീയെന്ന…)

(മേട…………)

ഓട്ടുരുളി നിറയെ വിഭവങ്ങൾ നിറച്ചു
കണ്ണന്റെ വിഗ്രഹത്തിന്നരുകിൽ വച്ചൂ..,.(2)
പുലർകാലേയുണർന്നു
തിരുമുൻപിലെത്തി
കണ്ണുകൾ മെല്ലെ തുറന്നിടുമ്പോൾ….
നിറകണിക്കാഴ്ചയിൽ
അമ്പാടി കണ്ണൻ…
പുഞ്ചിരിതൂകി വരമരുളും…. (2)

(മേട…………..)

നിഴലായ് നീയെന്നും അരുകിലുണ്ടെങ്കിൽ
എന്നുമീ കണിയെന്റെ സൗഭാഗ്യം….(2)
മാമകസ്വപ്നത്തിൻ
കതിരൊളിയല്ലേ നീ….?
ഞാൻ പാടിയ പാട്ടുകൾ നിനക്കുള്ളതല്ലേ….?(2)

(മേട……..)

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6