Skip to content

chithrodayamflashnews.com

October 28, 2026 6:29 am

അടർന്നുവീണൊരു കൊന്നപൂവിതൾ


ഒരിക്കൽ വിരിഞ്ഞ
പൊൻവസന്തമാണിന്നെന്റെ
ഹൃദയത്തിൽ പൂവായി വിടർന്നും,
സുഗന്ധമായി പടർന്നുമൊരു
പ്രണയഗഹനമായിയിന്നുമുള്ളത്.

ഒരിക്കൽ പൂത്തുലഞ്ഞ
കൊന്നകൊടികളായിരുന്നെന്റെ
ഇടനെഞ്ചിൽ താളം കൊട്ടിയ
പ്രേമ പുഞ്ചിരി പടർത്തിയത്.

ഇന്നെന്റെ മിഴികളിൽ
നിറഞ്ഞ ഇളം തണുത്ത
ജലമുത്തുകൾ അരിച്ചൊഴുകാതെ
മേടമാസരാവിന്റെ
നിശബ്ദതയിൽ
ഞാനെന്റെ പുതിയ
പുലരിയുടെ കിനാവുകൾ
കണ്ടിരുന്നു.

രാവുകളിൽ പാടിയലയുന്ന
സുഗന്ധമുള്ള തെന്നലും
തലോടിപ്പോയി.
പുതിയ പുലരിയിൽ
കണികണ്ടുണരുന്ന
വസന്തശോഭയും മാഞ്ഞു.

ഓരോ
വിഷുപുലരിയുടെയൊടുവിലും
നോവുന്ന ശിശിരത്തിന്റെ
കഥകൾ പാടി
പൊഴിഞ്ഞുവാടുമിതളുകൾ.

വിഷുപക്ഷിയുടെ
നീറുന്ന വേദനയും
പൊൻകൊന്നപ്പൂവിനൊപ്പം
അടർന്നുവീണിരിന്നു,
ഞാനെന്റെയീ നിശയിൽ സർവ്വവും വിസ്മരിക്കുകയാണൊരുയാമത്തിനപ്പുറം
വിരിയുന്നൊരു
വിഷുപുലരിക്കായ്..

*—
നിഥിൻകുമാർ ജെ പത്തനാപുരം
7994766150

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6