വിഷു ഫലം2023 ലെ വിഷു സംക്രമ സമയ പ്രകാരമുള്ള വിഷുഫലം 1198 മീനമാസം 31 ന് വെള്ളിയാഴ്ച (ഉദിച്ച് 21 നാഴിക 33 വിനാഴികയ്ക്ക് മേട വിഷു സംക്രമം) പയ്യന്നൂരിലെ സൂര്യോദയമനുസരിച്ച് ഗണിച്ച് തയ്യാറാക്കിയ വിഷു ഫലം -ജന്മരാശിക്കൂറുകളുടെ അടിസ്ഥാനത്തിൽ
2023 ഏപ്രിൽ 14നാണ് വിഷു സംക്രമം – തിരുവോണം നക്ഷത്രത്തിലാണ് ഈ വർഷം ജനുവരി 17 ന് ശനിയുടെ രാശി മാറ്റം നടന്ന സമയമാണ് – അതുപോലെ തന്നെ 2023 ഏപ്രിൽ 21ന് വ്യാഴം മീനം രാശിയിൽ നിന്ന് മേടം രാശിയിലേക്ക് കടക്കുകയാണ്
മേടക്കൂർ ………………….- (അശ്വതി, ഭരണി കാർത്തിക ) ആദ്യപാദത്തിൽ ജനിച്ചവർക്ക് കണ്ടക ശനിദോഷം തീർന്ന് ശനി കുംഭം രാശിയിലേക്ക് അനുകൂല രാശിയിലേക്ക് വന്നിരിക്കുയാണ് – വ്യാഴമാറ്റം കൂടി നടന്നാൽ കഴിഞ്ഞാൽ (07 -04 – 2023 ന് ശേഷം )ണ്ട് വർഷമായി കർമ്മമേഖലയിൽ വന്ന തടസ്സങ്ങൾ തീർന്ന് കിട്ടുകയും പുതിയ കർമ്മ പദ്ധതികൾക്ക് രൂപം നല്കാൻ സാഹചര്യങ്ങളും വന്നുചേരും വ്യാഴമാറ്റ വരുന്ന 2023 ഏപ്രിൽ 07 ന് ശേഷമായിരിക്കും അനുകൂല സമയം തുടങ്ങുന്നതു
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദത്തിലും രോഹിണിയും മകീര്യം ആദ്യ പകുതിയിലും ജനിച്ചവർക്ക്) ഈ വർഷം അത്ര സുഖകരമായിരിക്കില്ല – കണ്ടക ശനിദോഷം തുടങ്ങി യ സമയമാണ് കർമ്മമേഖലയിൽ പ്രതിസന്ധികൾ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. 2023 ഏപ്രിൽ 07 ന് ശേഷമായിരിക്കും പ്രതിസന്ധികൾ ശക്തി പെടുന്നതു . സാമ്പത്തി കാര്യങ്ങളിൽ ഏർപെടുമ്പോർ വളരെ ശ്രദ്ധിയ്ക്കണ്ട സമയമാണ് – പറഞ്ഞുറപ്പിച്ച സഹായങ്ങൾക്ക് പ്രതിബന്ധങ്ങൾ വന്നുചേരാം ശനീശ്വര ഭജനവും വിഷ്ണുഭജനവും ചെയ്താൽ പ്രയാസങ്ങൾ ഒരു പരിധി വരെ മറികടക്കാൻ സാധിക്കും
മിഥുനം രാശി (മകീര്യം അവസാനപകതിയും തിരുവാതിരയും പൂണർതo ആദ്യ മുന്ന് പാദവും ചേർന്നതു്) ഈ രാശിയിൽ ജനിച്ചവർക്ക് രണ്ടര വർഷമായി നടന്നു വന്ന അഷ്ടമശനിദോഷം തീരുകയും വ്യാഴം സർവ്വാഭീഷ്ട സ്ഥാനമായ 11 ലേക്ക് വരിക്കും ചെയ്യുന്ന സമയമാണ് — നിർത്തി വെച്ച പല കാര്യങ്ങളും പുനരാരംഭിക്കുവാൻ പറ്റിയ സമയമാണ് – സാമ്പത്തിക സ്രോതസുകൾ ശക്തി പെടും – വിടുവെക്കാൻ ആലോചിക്കുന്നവർക്ക നുകൂലമായ സമയമാണ്. വീട്ടിൽ മംഗളകർമ്മങ്ങൾക്ക് സാദ്ധ്യ തുള്ള വർഷമാണ് – ദേവീപ്രീതികരമായ പ്രാർത്ഥനകളും വഴിപാടുകളും ചെയ്യുന്നതു ഗുണകരമാണ്
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്)
കണ്ടക ശനിദോഷം തീർന്ന് അഷ്ടമശനിദോഷം തുടങ്ങുന്നു. വ്യാഴ മാറ്റoവരെ ( 07 – 4 – – 2023 വരെ)വലിയ പ്രയാസങ്ങൾ കാണില്ല . അതിന് ശേഷം സാമ്പത്തിക ഞെരുക്കങ്ങൾ അനുഭവപെടുമെങ്കിലും കാര്യങ്ങൾ നടന്നു കിട്ടും
കർമ്മമേഖലയിൽ ശ്രദ്ധ കൂടുതൽ വേണം ശനീശ്വര ഭജനം തുടരുക
ചിങ്ങം രാശി :-(മകം, പൂരം, ഉത്രം ആദ്യപാദം) കണ്ടകശനി ദോഷം തുടങ്ങുന്നു – ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലഘട്ടം അല്പ o പ്രയാസമുള്ളതായിരിക്കും – സാമ്പത്തിക പ്രതിസന്ധികൾ, ആരോഗ്യപ്രശ്നങ്ങൾ മുതലായവ നന്നായി അനുഭവപെടും – സഹായികൾ അകന്നു പോകും – പരിക്ഷ മേഖലയിലുള്ളവർക്ക് ഉം വേണ്ടത്ര പുരോഗതി കാണില്ല – ശനീശ്വരപ്രീതിയും വ്യാഴ പ്രീതിയും വരുത്തിയാൽ ദോഷകാഠിന്യം കുറഞ്ഞ് കിട്ടും
കന്നിരാശി -:(ഉത്രം അവസാന പാദവും അത്തവും ചിത്തിര ആദ്യ പകുതിയും )
ഈ കൂട്ടർക്ക് വർഷത്തിന്റെ ആദ്യ പകുതിയിൽ പ്രയാസങ്ങൾ കുറഞ്ഞിരിക്കും – വ്യാഴം അഷ്ടമത്തിലേക്ക് പോകുന്നതോട് കൂടി സാമ്പത്തിക പ്രതിസന്ധികൾ, കുടുംബാംഗങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾ കർമ്മമേഖലയിൽ പ്രയാസങ്ങളനുഭവപെടാൻ സാദ്ധ്യത തുടങ്ങിയവ കാണുന്നു. ദോഷപരിഹാരമായി മഹാവിഷ്ണു ക്ഷേത്രത്തിൽ ജന്മനക്ഷത്ര ദിവസം വിളക്കും മാലയും പാൽ പായസം വഴിപാടും സമർപ്പിക്കുക
തുലാവം രാശി – (ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മൂന്ന് പാദം)
ഈ രാശിയിൽ ജനിച്ചവർക്ക് കണ്ടക ശനിദോഷം തീരുന്ന സമയമാണ്. – 2023 ന് പകുതിയോടെ വ്യാഴവും അനുകൂലത്തിൽ വന്ന് ചേരും കാര്യതടസ്സങ്ങൾ മാറി കിട്ടും കുടുംബാന്തര ഷത്തിൽ സംതൃപതിയും സുഖം വന്നുചേരും
വൃശ്ചികക്കൂർ .:(വിശാഖം അവസാന പാദവും അനിഴവും തൃക്കേട്ട കയും )വ്യാഴത്തിന്റെയും ശനിയുടെയും മാറ്റങ്ങൾ തൊഴിൽപരമായും സാമ്പത്തികമായും പ്രയാസങ്ങൾ സൃഷ്ടിയ്ക്കു o പണപരമായ കാര്യങ്ങളിലാണ് പ്രയാസങ്ങളനുഭവപെടുക – സ്വന്തം ആരോഗ്യപ്രശ്നങ്ങളും ശ്രമിയ്ക്കണ്ട സമയമാണിയൊരു വർഷം – വീടിന്റെ പണി തുടങ്ങിയവർക്ക് അല്പം സമാധാനം കിട്ടും
ധനു കൂർ :- (മൂലംപൂരാടം ഉത്രാടം ആദ്യപാദം) -വ്യാഴത്തിന്റെയും ശനിയുടെയും ഇഷ്ടസ്ഥാനത്തേക്കുള്ള മാറ്റം ഈ വർഷം കൂടുതൽ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കി തരും .. നിർത്തി വെച്ച പല കാര്യങ്ങളിലും പുനരാലോചന ചെയ്യാൻ പറ്റുന്ന സമയമാണ് – മക്കളുട പഠന – തൊഴിൽപരമായ കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും – വിവാഹ കാര്യങ്ങൾ തടസ്സപ്പെട്ട് നിലക്കുന്നവർക്ക് ത്യസ്സങ്ങൾ മാറി മനസ്സിനിണങ്ങിയ ജീവിത പങ്കാളി വന്നുചേരും
മകരക്കൂർ –(ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യപാതിയും )
ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിയ്ക്കണ്ട വർഷമാണ് – ചിലയാളുകൾക്ക് രോഗ പ്രതിരോധ ചികിത്സ കൊണ്ട് ഗുണഫല o കിട്ടിയേക്കും – വിട്,കുടുംബകാര്യങ്ങളിൽ ചില അഭിപ്രായ വിത്യാസങ്ങൾ വന്നുചേരാൻ സാദ്ധ്യതയുണ്ട് – വിഷ്ണുഭജനം കൊണ്ടും ശാസ്താ ഭജനം കൊണ്ടും ദോഷശക്തി കുറയ്ക്കാൻ കഴിയും
കുംഭം രാശി –(അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ) ജന്മശനിയും 2023 ഏപ്രിൽ 21 ന് ശേഷം വ്യാത്തിന്റെ വിക്രമസ്ഥിതിയും ഗുണദോഷസമ്മിശ്രമായ വർഷമായിരിക്കും
നേതൃസ്ഥാനത്തിരിക്കുന്നവർക്ക് അല്പം പ്രയാസങ്ങൾ ഉണ്ടാക്കുന്ന വർഷമാണ് – ശത്രുക്കളുടെ ശക്തിയിൽ വർദ്ധനവുണ്ടാവും മെങ്കിലും സമർത്ഥമായി നേരിടാൻ സാധിക്കും – കൂടെ നിന്നവർ മറുഭാഗം ചാടാൻ സാദ്ധ്യതയുള്ള വർഷമാണ് – അപ്രതീക്ഷിത ഹസ്തങ്ങൾ സഹായത്തിനെത്തി ചേരും- ധനപരമായ ഇടപാടുകൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം
മീനം രാശി(പൂരുരുട്ടാതി അവസാന പാദവും ഉത്രട്ടാതിയും രേവതിയും )
ഈ വർഷം ആദ്യ പകുതിയിൽ വ്യാഴവും ശനിയും അനിഷ്ടത്തിലാണ് – 2023 April 21ന് ശേഷം വ്യാഴം അനുകൂത്തിൽ വരും – ധനപരമായ തടസ്സങ്ങ മാറി കിട്ടും കുടുംബത്തിൽ സമാധാനവും സന്തോഷം നിലനില്ക്കും. ദൂരയാതങ്ങൾ വേണ്ടവർഷമാണ്. പ്രമോഷാ നാഗഹിക്കുന്നവർക്ക് കാര്യങ്ങൾ അനുകൂലത്തിൽ വരും – വീട് വിട്ട് താമസിക്കണ്ടതായി വരും ആരോഗ്യപ്രശ്നങ്ങളിൽ കുറവുണ്ടാകും
ഈശ്വരോ രക്ഷതു! തയ്യാറാക്കിയതു്
ജ്യോത്സ്വർ പയ്യന്നൂർ ശശിധര പൊതുവാൾ
9544054161
No Comment.