സ്വന്തം ജീവനെക്കാളും മറ്റൊരു ജീവൻ രക്ഷിക്കാനുള്ള ശ്രെമത്തിനിടയിൽ മരണത്തിന് മുന്നിൽ കീഴടങ്ങിയ വ്യോമ പ്രിയ എന്ന 9 വയസുകാരിക്ക് മുന്നിൽ നമിക്കുകയാണ് രാജ്യം ഒന്നാകെ . തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സ്വദേശിനിയായ വ്യോമ പപ്രിയ എന്ന ഒമ്പത് വയസുകാരിയാണ് അപകടത്തിൽ പെട്ട് ജീവനുവേണ്ടി പിടയുന്ന കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വൈദ്യതാഘാതമേറ്റ് മരണപ്പെട്ടത് .
കോയമ്പത്തൂരിലെ ശരവണമ്പട്ടി പ്രദേശത്തുള്ള രാമൻ വിഹാർ എന്ന അപ്പാർട്ട്‌മെന്റ് ലെ പാർക്കിൽ ലോഹത്തിൽ നിർമിച്ച സ്ലൈഡ് സ്ഥാപിച്ചിരുന്നു . സ്ലൈഡിന് താഴെയായി ഭൂഗർഭ വൈദ്യുതക്കമ്പി കടന്നുപോകുന്ന കാര്യം പരിഗണിക്കാതെയാണ് സ്ലൈഡ് അവിടെ സ്ഥാപിച്ചത് . പാർക്കിലെ ലൈറ്റ് ഓണാക്കിയപ്പോൾ സ്ലൈഡിലൂടെ വൈദ്യുതി പ്രവഹിക്കുകയും ആറുവയസ്സുകാരനായ ജിയാനാഷിന് വൈദ്യുതാഘാതമേൽക്കുകയുമായിരുന്നു . വൈദ്യതാഘാതം ഏറ്റ് ജീവന് വേണ്ടി പിടയുന്നത് കണ്ട 9 വയസുകാരി വ്യോമ പ്രിയ കുട്ടിയെ രക്ഷിക്കാൻ ഓടിയെത്തി. എന്നാൽ 6 വയസുകാരനെ രക്ഷിക്കാൻ ശ്രെമിക്കുന്നതിനിടെ അവൾക്കും വൈദ്യുതാഘാതമേൽക്കുകയും അവൾ മരണത്തിന് കീഴടങ്ങുകയും ചെയ്തു .

സ്വന്തം ജീവൻ പോലും നോക്കാതെ മറ്റൊരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ജീവൻ നഷ്ടപ്പെട്ട കോയമ്പത്തൂരിലെ ഒൻപതുവയസ്സുകാരി വ്യോമ പ്രിയയ്ക്ക് മരണാനന്തര ബഹുമതിയായി പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാർ നൽകി രാജ്യം ആദരിച്ചിരിക്കുകയാണ്. മകളുടെ ധീരതയ്ക്കുള്ള ഈ അംഗീകാരം കുടുംബം കണ്ണീരോടെയും അഭിമാനത്തോടെയും ഏറ്റുവാങ്ങി. മറ്റൊരു ജീവൻ രക്ഷിക്കാൻ സ്വന്തം സുരക്ഷ പോലും മറന്ന ആ കൊച്ചുമിടുക്കിയുടെ ധീരതയ്ക്ക് മുന്നിൽ അഭിമാനത്തോടെ ശിരസ്സ് നമിക്കുന്നു
No Comment.