
നിഴൽ
എത്ര പഴി പറഞ്ഞിട്ടും
എന്നെ പിടിവിടാതെ പിൻതുടരുന്നു നീ നിഴലെ…
നിന്നോടെനിക്കിപ്പോളേറെയിഷ്ടം
വ്യർത്ഥമീ ലോകത്തിൽ
അവസാനംവരെ തുണ നീ മാത്രമറിവു ഞാൻ
കനലാട്ടം
സ്നേഹമാർന്നൊരു പ്രപഞ്ചസത്യം…
ത്യാഗമാർന്നൊരു ജീവസത്യം…
മുന്നിലേറും
യാത്രയിൽ,
കനലാട്ടമാടി തിമിർക്കണം…
വിധിയറിഞ്ഞു മുന്നേറണം…
മുറിപ്പാടുകൾ
കൊടിയ ജീവിത യാത്രയിൽ
പുറമെയേറ്റൊരു
വൻമുറിപ്പാട്
കാലമാത്രയിൽ
മാഞ്ഞുപോയി…
വർഷമേറെയായ്
നീയുള്ളിലേകിയ മുറിവതിന്നും
ഒട്ടുപോലുമുണങ്ങിയില്ല.

No Comment.